Wednesday, April 24th, 2019

സന്തോഷമുള്ളത് ചെയ്യുകയാണ് എന്റെ ചോയ്‌സ്

മലൈകയുടെ ബിക്കിനി ചിത്രം ഴൈറലായിരിക്കുകയാണ്.

Published On:Apr 12, 2019 | 9:21 am

ബോളിവുഡ് ചലച്ചിത്ര രംഗത്തെ പ്രശസ്തയായ നടിയും, നര്‍ത്തകിയും, മോഡലുമാണ് മലൈക അറോറ. ആദ്യ കാലത്ത് സംഗീത ചാനലായ എം.ടി.വിയുടെ വീഡിയോ ജോക്കി ആയിരുന്നു മലൈക. പിന്നീട് അവിടെ നിന്നും മോഡലിംഗിലേക്ക് മലൈക തിരിയുകയായിരുന്നു. തുടര്‍ന്ന് താരം സിനിമയിലും എത്തി. സിനിമയില്‍ ഇപ്പോള്‍ സജീമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി.
സൗന്ദര്യത്തിന്റെയും ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മലൈക വളരെ ശ്രദ്ധ കൊടുക്കാറുണ്ട്. കൃത്യമായ വ്യായാമവും ഡയറ്റും കൊണ്ടു തന്നെയാണ് ഈ പ്രായത്തിലും സുന്ദരിയായിരിക്കാന്‍ താരത്തിന് സാധിക്കുന്നത്. തന്റെ ശരീര സൗന്ദര്യം ഇത്ര ഭംഗിയായി കാത്തുസൂക്ഷിക്കുന്ന മലൈക തന്റെ മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ഇപ്പോളിതാ തന്റെ കിടിലന്‍ ബിക്കിനി ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മലൈക. ‘സന്തോഷവതിയായിരിക്കുക എന്നതാണ് ചോയ്‌സ്. ഞാന്‍ തെരഞ്ഞെടുക്കുന്നത് സന്തോഷമാണ്. നിങ്ങളുടെ അഭിപ്രായവും നെഗറ്റിവിറ്റിയും നിങ്ങളുടെ കയ്യില്‍ തന്നെ വച്ചേക്കൂ’. മലൈക ചിത്രത്തോടൊപ്പം കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ താരം പോസ്റ്റ് ചെയ്ത മാലിദ്വീപിലെ വെക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തന്റെ ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്ക് മറയ്ക്കാതെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. സെല്‍ഫി പോലും എഡിറ്റ് ചെയ്ത് പങ്കുവെക്കുന്ന താരങ്ങളുള്ള ഇക്കാലത്ത് ഇത്തരമൊരു ചിത്രം പങ്കുവെച്ച മലൈകയുടെ തന്റേടത്തെ പുകഴ്ത്തി നിരവധി ആരാധകര്‍ രംഗത്ത് വന്നിരുന്നു.

 

LIVE NEWS - ONLINE

  • 1
    59 mins ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    4 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    7 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    7 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം