Saturday, February 23rd, 2019

മലബാറിലെ നിക്ഷേപ സാധ്യതകള്‍; ദ്വിദിന പ്രദര്‍ശനം ജൂണ്‍ 8,9 തീയ്യതികളില്‍

ദുബായ് : വടക്കന്‍ മലബാറിന്റെ വികസനക്കുതിപ്പ് അടിസ്ഥാനമാക്കി കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായമയായ വെയ്ക്കും, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സും ചേര്‍ന്ന്് ജൂണ്‍ 8 , 9 തീയതികളില്‍ ദുബായ് ക്രൌണ്‍ പ്ലാസ്സ ഹോട്ടലില്‍ വെച്ച് ‘നോര്‍ത്ത് മലബാര്‍ കോളിങ്ങ്’ എന്ന വ്യാവസായിക പ്രദര്‍ശനവും സെമിനാറും നടത്തും. ഉത്തര മലബാറിലെ വ്യവസായ, വിനോദസഞ്ചാര മേഖലകളിലെ നിക്ഷേപ സാധ്യതകളെ പറ്റി വിദേശ മലയാളികളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. ഒരു പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ ദുബായിയില്‍ ആദ്യമായി നടത്തുന്ന … Continue reading "മലബാറിലെ നിക്ഷേപ സാധ്യതകള്‍; ദ്വിദിന പ്രദര്‍ശനം ജൂണ്‍ 8,9 തീയ്യതികളില്‍"

Published On:May 11, 2012 | 7:38 am

ദുബായ് : വടക്കന്‍ മലബാറിന്റെ വികസനക്കുതിപ്പ് അടിസ്ഥാനമാക്കി കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായമയായ വെയ്ക്കും, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സും ചേര്‍ന്ന്് ജൂണ്‍ 8 , 9 തീയതികളില്‍ ദുബായ് ക്രൌണ്‍ പ്ലാസ്സ ഹോട്ടലില്‍ വെച്ച് ‘നോര്‍ത്ത് മലബാര്‍ കോളിങ്ങ്’ എന്ന വ്യാവസായിക പ്രദര്‍ശനവും സെമിനാറും നടത്തും. ഉത്തര മലബാറിലെ വ്യവസായ, വിനോദസഞ്ചാര മേഖലകളിലെ നിക്ഷേപ സാധ്യതകളെ പറ്റി വിദേശ മലയാളികളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ഉദ്ദേശ്യം.

ഒരു പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ ദുബായിയില്‍ ആദ്യമായി നടത്തുന്ന മേളയില്‍ സംസ്ഥാന മന്ത്രിമാര്‍, വാണിജ്യ പ്രമുഖര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ദുബായിയില്‍ വിളിച്ചു ചേര്‍ത്ത കൂടിയാലോചന യോഗത്തില്‍ വെയ്ക്ക് എക്‌സിക്യുട്ടീവ് അംഗങ്ങളും വ്യവസായ പ്രമുഖരും യു.എ.ഇ.ലെ മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. വെയ്ക്ക് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ പനക്കാട് ആണ് സംഘാടക സമിതി ചെയര്‍മാന്‍, വെയ്ക്ക് ജനറല്‍ സെക്രട്ടറി ടി പി സുധീഷ്, കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഭാരവാഹികളായ സി ജയചന്ദ്രന്‍, സി വി ദീപക് എന്നിവര്‍ വൈസ് ചെയര്‍മാന്മാര്‍ ആണ്. അബ്ദുള്ള സുബൈര്‍, കെ. പി. ശ്രീധരന്‍, പി. എ. ഇബ്രാഹിം ഹാജി, ബാലന്‍ നായര്‍ പാറയില്‍, കുഞ്ഞിരാമന്‍ നായര്‍, അജിത് തയ്യില്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍.
ചേംബര്‍ പ്രസിഡന്റ് വിനോദ് നാരായണന്, അഡ്വക്കറ്റ് ടി കെ ഹാഷിഖ്, മസൂദ് കെ. പി, ഷമീം പി.പി, ജയസേനന്‍ എ.പി, നൂറുദ്ദീന്‍ കെ. പി. എന്നിവര്‍ മറ്റ് ഉപ സമിതി കണ്‍വീനര്‍മാരാണ്. മാധ്യമ വിഭാഗം : ഇ .ടി. പ്രകാശ്, മുഹമ്മദ് സെക്കരിയ, രമേശ് പയ്യന്നൂര്‍, ടി. പി. ഗംഗാധരന്‍ തുടങ്ങി യവരുടെ നേതൃത്വ ത്തിലുള്ള സമിതിയാണ്. പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന, കണ്ണൂരിന്റെ സമഗ്ര വികസന ത്തെയും വ്യാവസായിക മുന്നേറ്റ ത്തെയും പ്രതിപാദിക്കുന്ന പ്രത്യേക പതിപ്പിന്റെ എഡിറ്റോറിയല്‍ ചീഫ് ആയി കെ. എം. അബ്ബാസ് പ്രവര്‍ത്തിക്കും.

ഇതുസംബന്ധിച്ചുള്ള സമ്മതപത്രം പരിപാടിയുടെ മുഖ്യ പ്രായോജകരായ ആഗ്രോണമി ഗ്രൂപ്പിനുവേണ്ടി ആല്‍ഫാവണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ.ലുത്ഫുദീന്‍, കാദിരി ഗ്രൂപ്പ് ചെയര്‍മാന്‍ നജീബ് കാദിരി എന്നിവര്‍ അബ്ദുള്‍ഖാദര്‍ പനക്കാടിന് കൈമാറി. പോപ്പുലര്‍ ഗ്രൂപ്പാണ് സഹപ്രായോജകര്‍.

LIVE NEWS - ONLINE

 • 1
  3 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  4 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  5 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  6 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  7 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  9 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  10 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  11 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  11 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം