പത്തനാപുരം: അച്ചന്‍കോവില്‍ മേഖലയിലെ മലമ്പണ്ടാര വിഭാഗത്തിലുള്ള ആദിവാസികളുടെ ഉന്നമനത്തിനു പ്രത്യേക പാക്കേജ് തയാറാക്കാന്‍ നിയമസഭാ ഉപസമിതിയുടെ ശുപാര്‍ശ. നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ പൂര്‍ത്തിയാക്കുക, സ്കൂളിലെത്താത്ത വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കുക എന്നിവ്ക്കു പ്രാധാന്യം നല്‍കിയാകും പാക്കേജ് തയാറാക്കുക. അച്ചന്‍കോവില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കിടത്തിച്ചികില്‍സ നടത്തുന്നതിനു സംവിധാനമൊരുക്കാനും പുതിയകെട്ടിടം നിര്‍മിക്കുന്നതിനു കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിനുമുള്ള നിര്‍ദേശം ഡപ്യൂട്ടി ഡിഎംഒ ഡോ. ഷാജി സമിതിക്കു നല്കി. രാവിലെ എട്ടിന് എത്തിയ സംഘം അച്ചന്‍കോവിലിലെ പ്രീമെട്രിക് ഹോസ്റ്റല്‍, പ്രാഥമികാരോഗ്യകേന്ദ്രം, സ്കൂള്‍ എന്നിവ സന്ദര്‍ശിച്ചു.