Thursday, July 18th, 2019

മേക്കപ്പ് കൂടുതല്‍ സമയം നിലനിര്‍ത്താന്‍

കണ്ണില്‍ വാട്ടര്‍ പ്രൂഫ് ഐ ലൈനറുകളും മസ്‌കാരയും ഉപയോഗിക്കുക

Published On:Jul 18, 2018 | 10:15 am

മേക്കപ്പ് ഇല്ലാതെ പുറത്ത് പോകുന്ന പെണ്‍കുട്ടികള്‍ കുറവണ്. എന്നാല്‍ മുഖത്തെ മേക്കപ്പ് വേഗം പോകുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. മുഖം കഴുകിയാല്‍, വിയര്‍ത്താല്‍ പിന്നെ വീണ്ടും മേക്കപ്പ് ഇടേണ്ടി വരും. അതിനാല്‍ മേക്കപ്പ് വേഗത്തില്‍ നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള ചില മാര്‍ഗ്ഗങ്ങളുണ്ട്
* മേക്കപ്പിടുമ്പോള്‍ ചര്‍മ്മം വൃത്തിയും ആരോഗ്യവുമുള്ള സ്ഥിതിയിലായിരിക്കണം. ചര്‍മ്മം ഉരിക്കല്‍ വഴി മൃതകോശങ്ങള്‍ നീക്കം ചെയ്യാനാവും. ഇതിന് മൈക്രോ ബീഡുകളുള്ള സ്‌ക്രബ്ബുകളോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം.
* ഇടത്തരം കവറേജ് നല്കുന്ന ഒരു ഫൗണ്ടേഷന്‍ ഉപയോഗിക്കാം. ചര്‍മ്മത്തിന് നിറഭേദമുണ്ടെങ്കില്‍ അല്ലെങ്കില്‍ എന്തെങ്കിലും പാടുകളുണ്ടെങ്കില്‍ ഫൗണ്ടേഷന് മുമ്പായി ഒരു കണ്‍സീലര്‍ ഉപയോഗിക്കുക. പാടുകള്‍ മാത്രം മറയുന്ന തരത്തില്‍ വേണം കണ്‍സീലര്‍ ഉപയോഗിക്കാന്‍. ഇത് മുഖത്ത് മുഴുവന്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. ബി.ബി ക്രീമുകളോ, കണ്‍സീലര്‍ മുഖത്ത് മുഴുവന്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിന് പകരം മീഡീയം അല്ലെങ്കില്‍ മുഴുവന്‍ കവറേജ് ഫൗണ്ടേഷന്‍ നല്കുന്നതാണ് ഉചിതം. എന്നാല്‍ മേക്കപ്പ് ഉപയോഗിക്കേണ്ടാത്ത വിധത്തില്‍ നിറമുള്ള ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ മുഴുവനായും ഫൗണ്ടേഷനോ, ബി.ബി ക്രീമോ ഉപയോഗിക്കാം.
* ദിവസം മുഴുവന്‍ എണ്ണമയമുള്ള ടി-സോണ്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ പൗഡര്‍ മികച്ച മാര്‍ഗ്ഗമാണ്. കണ്ണിന് താഴെയുള്ള ഫൗണ്ടേഷന്‍ ഉറപ്പിക്കാന്‍ ഒരു പൗഡര്‍ പഫ് ഉപയോഗിക്കുക. എന്നാല്‍ ദിവസത്തിന്റെ ബാക്കി സമയത്ത് ഒരു വലിയ പൗഡര്‍ ബ്രഷ് ഉപയോഗിക്കാം.
* മേക്കപ്പിനും ചര്‍മ്മത്തിനും ഇടയില്‍ ഒരു പാളി സൃഷ്ടിക്കാനും മേക്കപ്പ് നിലനിര്‍ത്താനും പ്രൈമര്‍ സഹായിക്കും. ജലാംശം നല്കുന്ന, സിലിക്കണ്‍ അടങ്ങാത്ത പ്രൈമറുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.
* കവിളില്‍ ക്രീം ഫോര്‍മുലകള്‍ തയ്യാറാക്കി ഉപയോഗിക്കുകയും അതേ ഷേഡിലുള്ള പൗഡറും ഉപയോഗിക്കുക. ഇത് ഒരേ നിറം നിലനിര്‍ത്താന്‍ സഹായിക്കും.
* കണ്ണില്‍ വാട്ടര്‍ പ്രൂഫ് ഐ ലൈനറുകളും മസ്‌കാരയും ഉപയോഗിക്കുക. പ്രത്യേകിച്ച് മഴക്കാലത്ത്.
* ചുണ്ടിലെ നിറം വേഗത്തില്‍ മങ്ങുകയും ഉണങ്ങുകയും ചെയ്യുന്നതാണ്. ഇത് ഒഴിവാക്കാന്‍ ഒരു ലിപ് ലൈനര്‍ അല്ലെങ്കില്‍ ലിപ് സ്റ്റെയിന്‍ ഉപയോഗിച്ച ശേഷം ലിപ്സ്റ്റിക്ക് പുരട്ടുക. ഒരു മോയ്ചറൈസറും ചുണ്ട് വരളാനിടയാക്കാത്ത ഫോര്‍മുലയും ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    2 hours ago

    വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെ എസ്‌യു പഠിപ്പുമുടക്കും

  • 2
    3 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 3
    5 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 4
    6 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 5
    7 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 6
    9 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 7
    9 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 8
    10 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 9
    10 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച