Sunday, November 18th, 2018

ഇനി പരാതിയില്ലാതെ ദോശയുണ്ടാക്കാം!

ദോശ മൊരിഞ്ഞ് കിട്ടുന്നില്ല, കല്ലില്‍ ഒട്ടിപ്പിടിക്കുന്നു വീട്ടമ്മമാരുടെ സ്ഥിരം പരാതിയാണ, ഇത് പരിഹരിക്കാം എളുപ്പത്തില്‍

Published On:Mar 13, 2018 | 1:27 pm

ബ്രേക്ക് ഫാസ്റ്റിന് പലരും ഉണ്ടാക്കുന്നത് ദോശയാണ്. തയ്യാറാക്കാനുള്ള എളുപ്പവും, പോരാത്തതിന് രുചികരവുമായത് ദോശ. അതിനാല്‍ തന്നെ വീട്ടമ്മമാര്‍ ബ്രേക്ക് ഫാസ്റ്റിന് ദോശ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ വീട്ടമ്മമാരുടെ സ്ഥിരം പരാതിയാണ് ദോശ മൊരിഞ്ഞ് കിട്ടുന്നില്ല, കല്ലില്‍ ഒട്ടിപ്പിടിക്കുന്നു എന്നിങ്ങനെ. ചില പൊടിക്കൈകളുണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍…
ദോശയുണ്ടാക്കും മുന്‍പ് തന്നെ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. മാവ് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചാല്‍ എളുപ്പം പുളിയ്ക്കും അത് കൊണ്ട് തന്നെ മണ്‍പാത്രത്തില്‍ പരമാവധി സൂക്ഷിക്കാന്‍ ശ്രമിക്കുക. ചട്ടി നല്ലതു പോലെ ചൂടാക്കിയ ശേഷം മാത്രമേ മാവ് ഒഴിയ്ക്കാന്‍ പാടുകയുള്ളൂ. അല്‍പം വെള്ളം കുടഞ്ഞ് നോക്കിയാല്‍ ചട്ടി ചൂടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. ദോശ ഉണ്ടാക്കുന്നതിനു മുന്‍പ് ചട്ടിയില്‍ എണ്ണ പുരട്ടാന്‍ ഉള്ളി പകുതി മുറിച്ച് ഉപയോഗിക്കാം. ഇത് ദോശ ഒട്ടിപ്പിടിക്കുന്നത് ഇല്ലാതാക്കാന്‍ സഹായിക്കും.
ദോശമാവ് ഒഴിയ്ക്കുമ്പോള്‍ പാനിന് നടുവിലായി ഒഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ശേഷം ദോശയ്ക്ക് ചുറ്റും എണ്ണയോ നെയ്യോ അല്‍പം ഒഴിക്കാവുന്നതാണ്. ഇനി ഫ്രിഡ്ജില്‍ സൂക്ഷിച്ച മാവാണ് ഉപയോഗിക്കുന്നതെങ്കില്‍ ദോശയുണ്ടാക്കുന്നതിന് 15 മിനിട്ട് മുന്‍പെങ്കിലും പുറത്തെടുത്ത് വെയ്ക്കണം.
ഉഴുന്ന് ദോശയാണ് ഉണ്ടാക്കുന്നതെങ്കില്‍, അരിയും ഉഴുന്നും 4:1 എന്ന അനുപാദത്തില്‍ തയ്യാറാക്കണം. നാലുമണിക്കൂറെങ്കിലും വെള്ളത്തില്‍ ഇവ രണ്ടും കുതിര്‍ത്തെടുക്കണം. അതിനു ശേഷം മിക്സിയില്‍ അരച്ചെടുക്കാം.

LIVE NEWS - ONLINE

  • 1
    3 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    4 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    5 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    5 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    19 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    19 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    23 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം