Friday, April 26th, 2019

കണ്ണൂരിന്റെ സ്വപ്‌നങ്ങള്‍ക്ക് വര്‍ണ ഗ്ലാസിന്റെ ചാരുത പകര്‍ന്ന് മജീദ്ക്ക

കണ്ണൂര്‍: സുതാര്യതയുടെ അടയാള ചിഹ്നമാണ് കണ്ണൂരിന്റെ സ്വന്തം മജീദ്ക്ക. അതെ മുഗള്‍ വാസ്തുശൈലി കണ്ണൂരില്‍ പകര്‍ന്നാടിയപ്പോള്‍ ജനത ഒന്നടങ്കം ഓടിയെത്തിയത് കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന് പടിഞ്ഞാറുവശത്തുള്ള എം എ റോഡില്‍ ഗ്ലാസ് സെന്ററില്‍. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി സ്വകാര്യതയുടെ അടയാള ചിഹ്നമായി മജീദ്ക്കയുടെ ചെറുപുഞ്ചിരി അവിടെയുണ്ടായിരുന്നു. തന്റെ 89 ാം വയസ്സില്‍ ഇന്നലെ രാത്രി വിടപറയും വരെ. വാര്‍ധക്യസഹജമായ അവശതക്കിടയിലും താന്‍ വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തെ അത്രമാത്രം അദ്ദേഹം സ്‌നേഹിച്ചിരുന്നു. വീടുകള്‍ക്കും ഓഫീസുകള്‍ അടക്കമുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും ഗ്ലാസ്‌കൊണ്ടുള്ള … Continue reading "കണ്ണൂരിന്റെ സ്വപ്‌നങ്ങള്‍ക്ക് വര്‍ണ ഗ്ലാസിന്റെ ചാരുത പകര്‍ന്ന് മജീദ്ക്ക"

Published On:Aug 1, 2018 | 11:39 am

കണ്ണൂര്‍: സുതാര്യതയുടെ അടയാള ചിഹ്നമാണ് കണ്ണൂരിന്റെ സ്വന്തം മജീദ്ക്ക. അതെ മുഗള്‍ വാസ്തുശൈലി കണ്ണൂരില്‍ പകര്‍ന്നാടിയപ്പോള്‍ ജനത ഒന്നടങ്കം ഓടിയെത്തിയത് കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന് പടിഞ്ഞാറുവശത്തുള്ള എം എ റോഡില്‍ ഗ്ലാസ് സെന്ററില്‍. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി സ്വകാര്യതയുടെ അടയാള ചിഹ്നമായി മജീദ്ക്കയുടെ ചെറുപുഞ്ചിരി അവിടെയുണ്ടായിരുന്നു. തന്റെ 89 ാം വയസ്സില്‍ ഇന്നലെ രാത്രി വിടപറയും വരെ.
വാര്‍ധക്യസഹജമായ അവശതക്കിടയിലും താന്‍ വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തെ അത്രമാത്രം അദ്ദേഹം സ്‌നേഹിച്ചിരുന്നു. വീടുകള്‍ക്കും ഓഫീസുകള്‍ അടക്കമുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും ഗ്ലാസ്‌കൊണ്ടുള്ള കവാടങ്ങളും ജനല്‍ പാളികളും മറ്റ് ആഡംബര കമാനങ്ങളും ഉണ്ടാക്കാന്‍ കൃത്യതയോടെ ഗ്ലാസ് കട്ട്‌ചെയ്ത് നല്‍കുന്ന സ്ഥാപനമായിരുന്നു അത്. വളരെ വിഷമം പിടിച്ച ബിസിനസാണ് ഗ്ലാസ് വില്‍പന. ഏത് സമയത്തും അപകടം പതിയിരിക്കാം. വലിയ ഷീറ്റ് ഗ്ലാസുകള്‍ ലോറിയില്‍ കണ്ണൂരിലെത്തിച്ച് അത് തന്റെ ഗോഡൗണിലേക്കും സ്ഥാപനത്തിലേക്കും മാറ്റുമ്പോഴും ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസൃതം അത് എത്തിച്ചുകൊടുത്ത് കൃത്യതകാട്ടുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു അദ്ദേഹം. വിവിധതരം ഡിസൈന്‍ ഗ്ലാസുകള്‍ കണ്ണൂരില്‍ മുഗള്‍ വാസ്തുശൈലിയില്‍ പകര്‍ന്നാടാന്‍ സാധിച്ചതിന് പിന്നില്‍ എം സി അബ്ദുള്‍ മജീദിന്റെ കരങ്ങളായിരുന്നുവെന്നത് ഒരു പക്ഷെ പുതിയ തലമുറയ്ക്ക് അറിയില്ലായിരിക്കാം. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ ആദ്യ വ്യാപാരികളിലൊരാളായിരുന്നു അദ്ദേഹം. വിജാഗിരി, വിവിധതരം പൂട്ടുകള്‍, സ്‌ക്രൂകള്‍, ജനല്‍ പാളികള്‍ക്ക് ആവശ്യമായ ഡിസൈന്‍ മോഡലുകള്‍ ഈ ഗ്ലാസ് സെന്ററിലുണ്ട്്. ഉത്തര-ദക്ഷിണേന്ത്യന്‍ ശൈലി മാത്രമല്ല, അറേബ്യന്‍ മോഡലുകള്‍ പോലും ആദ്യകാലത്ത് കണ്ണൂരുകാര്‍ക്ക് പരിചയപ്പെടുത്തിയ ഒരാളാണ് മജീദ്ക്ക.
വസ്ത്രവിതരണ രംഗത്തും ഫര്‍ണിച്ചര്‍ രംഗത്തും തന്റെ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിന്റെ ഫലമാണ് മക്കളായ മുജീബ്, മക്‌സൂദ്, സാജിദ് എന്നിവരെ രംഗത്തിറക്കിയത്. വിപണിയിലെ പള്‍്‌സ് അറിയാവുന്ന നല്ലൊരു വ്യാപാരിയായിരുന്നു. ഉപഭോക്താക്കള്‍ക്ക് മേന്മയേറിയ സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് അവരുടെ വിശ്വാസ്യത പിടിച്ചുവാങ്ങുന്നതില്‍ വേറിട്ട വ്യക്തിത്വം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. മരണവാര്‍ത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ അദ്ദേഹത്തിന്റെ വീട്ടിലും ഖബറടക്കത്തിലും അന്ത്യോപചാരമര്‍പ്പിക്കാനെത്തി.

 

LIVE NEWS - ONLINE

 • 1
  3 mins ago

  സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

 • 2
  8 mins ago

  രാജസ്ഥാന് മിന്നും ജയം

 • 3
  20 mins ago

  ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

 • 4
  12 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 5
  13 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 6
  14 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 7
  17 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 8
  19 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 9
  21 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല