Saturday, January 19th, 2019

മഹീന്ദ്രയുടെ XUV700 ഉടന്‍ വരുന്നു…..

വരവിന് മുന്നോടിയായി മഹീന്ദ്ര ഫ്‌ളാഗിഷിപ്പ് എസ്‌യുവിയുടെ ടീസര്‍ പുറത്തുവിട്ടു

Published On:Feb 5, 2018 | 12:47 pm

മഹീന്ദ്രയുടെ XUV700 വരവറിയിച്ചു കഴിഞ്ഞു. വരവിന് മുന്നോടിയായി മഹീന്ദ്ര പുറത്തുവിട്ടിരിക്കുന്ന പുതിയ ഫ്ളാഗ്ഷിപ്പ് എസ്യുവിയുടെ ടീസര്‍ ഏവരും ആകാംഷയോടെയാണ് നോക്കികാണുകയാണ്.  XUV700 ന്റെ ആകാരത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ ടീസര്‍. വിലയേറിയ വമ്പന്‍ എസ്യുവികള്‍ക്ക് പകരക്കാരനായാണ് ബജറ്റ് പ്രൈസ്ടാഗില്‍ മഹീന്ദ്ര XUV700 വരുന്നത്. ഫീച്ചറുകളാല്‍ സമ്പൂര്‍ണമായ ഏഴു-സീറ്റര്‍ ഓഫ്-റോഡര്‍ എസ്യുവിയാണ് പുതിയ XUV700.
ഓഫ്-റോഡര്‍ പരിവേഷമുള്ളതിനാല്‍ ലാഡര്‍ ഫ്രെയിം ചാസിയിലാണ് ഫ്ളാഗ്ഷിപ്പ് എസ്യുവി വരിക. 4X4 സംവിധാനവും XUV700 ല്‍ ഒരുങ്ങും. റെക്സ്റ്റണ്‍ രാജ്യാന്തര പതിപ്പില്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്. 186 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേനയാണ് കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുന്നതും. 2018 ഓട്ടോ എക്സ്പോയില്‍ വെച്ച് പുതിയ മഹീന്ദ്ര XUV700 അവതരിപ്പിക്കും. ഈ വര്‍ഷം തന്നെ XUV700 വിപണിയില്‍ എത്തുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    1 hour ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    4 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    7 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    7 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    8 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    8 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    8 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    9 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    10 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു