Saturday, January 19th, 2019

മഹീന്ദ്ര XUV300 വരുന്നു

ഫബ്രുവരി 15-ന് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സൂചന

Published On:Dec 28, 2018 | 10:18 am

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്.യു.വി XUV300 അടുത്ത വര്‍ഷം ഫെബ്രുവരി 15-ന് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സൂചന. ദിവസങ്ങള്‍ക്ക് മുമ്പാണ് XUV300 ന്റെ ആദ്യ ചിത്രവും വീഡിയോയും ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടത്. സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്‌ഫോമിലാണ് XUV300-ന്റെ നിര്‍മാണം. രൂപത്തിലും ടിവോളിയുമായി ഏറെ സാമ്യമുണ്ട്. മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഡിസൈന്‍ കമ്പനിയായ പിന്‍ഫരീനയുടെയും സാങ്യോങിന്റെയും സഹായത്തോടെയാണ് XUV300-ന്റെ ഡിസൈനും നിര്‍മാണവും കമ്പനി പൂര്‍ത്തിയാക്കിയത്. 

വെര്‍ട്ടിക്കല്‍ ക്രോം ഫിനിഷോടെയുള്ള വീതിയേറിയ ഗ്രില്‍, എല്‍ രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, വലിയ ബംമ്പര്‍, വീതിയേറിയ എയര്‍ ഡാം എന്നിവ മുന്‍ഭാഗത്തെ മനോഹരമാക്കുന്നു. വലിയ ടെയില്‍ ലാമ്പ്, മാസീവ് ബംമ്പര്‍, ലോവര്‍ ബംമ്പറിലെ മാസീവ് ബ്ലാക്ക് ക്ലാഡിങ്, റൂഫ് മൗണ്ടഡ് സ്‌പോയിലര്‍ എന്നിവ ചേര്‍ന്നതാണ് പിന്‍ഭാഗം.
മെഷീന്‍ കട്ട് അലോയി വീല്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആള്‍ ഡിസ്‌ക് ബ്രേക്ക്, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ്, ലെതര്‍ സീറ്റ് തുടങ്ങിയവയാണ് മറ്റു പ്രധാന ഫീച്ചേഴ്സ്. 7 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും XUV300-ല്‍ നല്‍കുക. 6 സ്പീഡ് മാനുവലായിരിക്കും ട്രാന്‍സ്മിഷന്‍.

LIVE NEWS - ONLINE

  • 1
    13 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    56 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു