Saturday, February 16th, 2019

മഹീന്ദ്രയുടെ എക്‌സ്‌യുവി 500 സ്വന്തമാക്കാം..

പഴയ മോഡല്‍ വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം നല്‍കി വില്‍ക്കാന്‍ കമ്പനി ഒരുങ്ങുന്നത്

Published On:Aug 8, 2018 | 2:56 pm

മഹീന്ദ്രയുടെ എക്സ്യുവി 500 സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫര്‍ ഒരുക്കുകയാണ് മഹീന്ദ്ര. അടുത്തിടെ എക്സ്യുവി 500 മുഖം മിനുക്കിയെത്തിയിരുന്നു. ഇതിന് മുമ്പ് കമ്പനി പുറത്തിറക്കിയ മോഡലാണ് ഇത്തതരത്തില്‍ വില്‍ക്കാനൊരുങ്ങുന്നത്. പഴയ മോഡല്‍ വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യം നല്‍കി വില്‍ക്കാന്‍ കമ്പനി ഒരുങ്ങുന്നത്.
എക്സ്യുവി 500-ന്റെ ടോപ്പ് എന്‍ഡ് വേരിയന്റായ ഡബ്ല്യു-10 ന്റെ ഓട്ടോമാറ്റിക്, മാനുവല്‍ മോഡലുകള്‍ക്ക് കമ്പനി ഒരു ലക്ഷം രൂപ വരെയാണ് വില ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സണ്‍ റൂഫ്, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ, ബ്ലാക്ക് തീം ഇന്റീരിയര്‍ എന്നിവ ഈ മോഡലിലെ പ്രത്യേകതയാണ്.
എക്സ്യുവി-500-ന്റെ ഡബ്ല്യു4, ഡബ്ല്യു6, ഡബ്ല്യു8, ഡബ്ല്യു9 വേരിയന്റുകള്‍ക്ക് 91,000 രൂപയുടെയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്യുവി 500 ഡബ്ല്യു 6 ഓട്ടോമാറ്റിക് മോഡലിന് ഡിസ്‌കൗണ്ട് കുറച്ച് 17.5 ലക്ഷം രൂപയ്ക്ക് നിരത്തിലെത്തിക്കാന്‍ സാധിക്കും.
എക്സ്യുവിക്ക് പുറമെ, സ്‌കോര്‍പിയോ, കെയുവി100, എന്നീ വാഹനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 20,000 മുതല്‍ 40,000 വരെ വില കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കോര്‍പിയോയുടെ ടോപ്പ് എന്‍ഡ് വേരിയന്റായ എസ്-11 ന് 20,000 രൂപയുടെ വിലകുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്