Friday, July 20th, 2018

പുതിയ മഹീന്ദ്ര XUV500 ഫെയ്സ്ലിഫ്റ്റ് ഏപ്രില്‍ 18 ന് എത്തും?

13 മുതല്‍ 18 ലക്ഷം രൂപ വരെ വില 2018 XUV500 ല്‍ പ്രതീക്ഷിക്കാം

Published On:Apr 12, 2018 | 11:36 am

പുതിയ മഹീന്ദ്ര XUV500 ഫെയ്സ്ലിഫ്റ്റ് ഏപ്രില്‍ 18 ന് വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. പുതിയ എസ്യുവിയുടെ ചിത്രങ്ങളും വിവരങ്ങളും വിപണിയ്ക്ക് എത്തിക്കഴിഞ്ഞു. പുതിയ ഗ്രില്‍, പുതിയ ബമ്പര്‍, പുതിയ ഹെഡ്ലാമ്പ് എന്നിവ മുന്നില്‍ ശ്രദ്ധയാകര്‍ഷിക്കും. മെഷ് ശൈലിയാണ് ഗ്രില്ലുകള്‍ക്ക്. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഹെഡ്ലാമ്പുകളിലുണ്ട്. മഹീന്ദ്ര XUV500 ന്റെ ബോണറ്റും പുതുക്കിയിട്ടുണ്ട്. പുതിയ ബമ്പറും ടെയില്‍ലാമ്പുമാണ് മോഡലില്‍ കാണുന്ന പ്രധാന മാറ്റം. ത്രികോണാകൃതിയില്‍ പിന്നിലേക്ക് വലിഞ്ഞാണ് ടെയില്‍ലാമ്പുകള്‍.
ടാന്‍ നിറമുള്ള സീറ്റുകള്‍, അപ്ഹോള്‍സ്റ്ററിയില്‍ ഡയമണ്ട് സ്റ്റിച്ചിങ്ങ്, ബ്ലാക് നിറത്തില്‍ ഡാഷ്ബോര്‍ഡി, സെന്റര്‍ കണ്‍സോളിലുള്ള സില്‍വര്‍ ആക്സന്റും, അകത്തളത്തെ മനോഹരമാക്കുന്നു. മൃദുവാര്‍ന്ന മിനുസമുള്ള പ്രതലമാണ് ഡാഷ്ബോര്‍ഡിനെന്നതും ശ്രദ്ധേയം.
അലൂമീനിയം പെഡലുകളാണ് മോഡലില്‍. ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തിലും മഹീന്ദ്ര പുതുമ കൊണ്ടുവരുമെന്നാണ് സൂചന. നിലവിലുള്ള 2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് 2018 മഹീന്ദ്ര XUV500 ന്റെ ഒരുക്കം. എഞ്ചിന് പരമാവധി 155 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കാനാവും. 15.4 കിലോമീറ്റര്‍ ഇന്ധനക്ഷമത മോഡല്‍ കാഴ്ചവെക്കുമെന്നാണ് വിവരം. 13 മുതല്‍ 18 ലക്ഷം രൂപ വരെ വില 2018 XUV500 ല്‍ പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    20 mins ago

    മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

  • 2
    25 mins ago

    മാരുതി സുസുക്കി ആള്‍ട്ടോയുടെ ടാക്സി പതിപ്പ് ഉടന്‍ വരും

  • 3
    27 mins ago

    ലോക്‌സഭയില്‍ ബല പരീക്ഷണം

  • 4
    55 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 5
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 6
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 7
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 8
    3 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 9
    3 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു