Sunday, September 23rd, 2018

മഹീന്ദ്രയുടെ പുതിയ എംപിവി സെപ്തംബറില്‍ ഇന്ത്യയിലേക്ക്

U321 എന്ന കോഡ്നാമത്തില്‍ അറിയപ്പെടുന്ന മോഡലിന്റെ ഔദ്യോഗിക നാമം അവതരണ വേളയില്‍ മാത്രമെ മഹീന്ദ്ര പുറത്തുവിടുകയുള്ളു

Published On:Jul 24, 2018 | 9:18 am

മഹീന്ദ്രയുടെ പുതിയ എംപിവി സെപ്തംബറില്‍ ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. U321 എന്ന കോഡ്നാമത്തില്‍ അറിയപ്പെടുന്ന മോഡലിന്റെ ഔദ്യോഗിക നാമം അവതരണ വേളയില്‍ മാത്രമെ മഹീന്ദ്ര പുറത്തുവിടുകയുള്ളു. ഇതിനകം ഒട്ടനവധി തവണ പുതിയ മഹീന്ദ്ര എംപിവി ക്യാമറയ്ക്ക് മുന്നില്‍പ്പെട്ടു കഴിഞ്ഞു. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ആകര്‍ഷകമായ മള്‍ട്ടി സ്പോക്ക് അലോയ് വീലുകളെന്നിവ എംപിവിയെ ആകര്‍ഷികമാക്കുന്നു. വകഭേദങ്ങളില്‍ മുഴുവന്‍ ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനവും എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും. ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും മോഡല്‍ ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുക.
ഏറ്റവും പുതിയ 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ എഞ്ചിന്‍ മഹീന്ദ്ര U321 -ല്‍ തുടിക്കുമെന്നാണ് വിവരം. ദക്ഷിണ കൊറിയന്‍ കമ്പനി സാങ്യോങ്ങുമായി ചേര്‍ന്നു മഹീന്ദ്ര വികസിപ്പിച്ച എഞ്ചിനാണിത്. 125 bhp കരുത്തും 305 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പുറമെ പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെയും എംപിവിയില്‍ പ്രതീക്ഷിക്കാം. 163 bhp വരെ കരുത്തേകാന്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് കഴിയും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓപ്ഷനല്‍ ഓട്ടോമാറ്റിക് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സുകള്‍ മോഡലില്‍ ഇടംപിടിക്കും. സ്ലാറ്റ് ഘടനയുള്ള ക്രോം ഗ്രില്ല്, പിറകിലേക്കു വലിഞ്ഞ സ്വെപ്ബാക്ക് ഹെഡ്ലാമ്പുകള്‍, ഡബിള്‍ ബാരല്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, സ്പോര്‍ടി ഭാവം വെളിപ്പെടുത്തുന്ന അലോയ് വീലുകള്‍, കുത്തനെ സ്ഥാപിച്ച ടെയില്‍ലാമ്പുകള്‍ എന്നിങ്ങനെ ഒരുപാട് ഡിസൈന്‍ സവിശേഷതകള്‍ മഹീന്ദ്ര U321 അവകാശപ്പെടും.

LIVE NEWS - ONLINE

 • 1
  12 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  13 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  15 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  17 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  19 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  19 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി