Wednesday, May 22nd, 2019

മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

8.38 ലക്ഷം രൂപയാണ് പ്രാരംഭവില

Published On:May 6, 2019 | 9:17 am

മഹീന്ദ്ര TUV300 ഫെയ്സ്ലിഫ്റ്റ് വിപണിയില്‍. 8.38 ലക്ഷം രൂപയാണ് പ്രാരംഭവില. പിയാനൊ ബ്ലാക്ക് നിറമുള്ള മുന്‍ ഗ്രില്ലാണ് TUV300 ഫെയ്സ്ലിഫ്റ്റില്‍ ഡിസൈനില്‍. ഇരുണ്ട ‘സ്മോക്ക്ഡ്’ ഹെഡ്ലാമ്പുകളോട് ചേര്‍ന്നാണ് ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍. സൈഡ് ക്ലാഡിങും X മാതൃകയിലുള്ള മെറ്റാലിക് ഗ്രെയ് സ്പെയര്‍ വീല്‍ കവറും പുതിയ TUV300 ഫെയ്സ്ലിഫ്റ്റില്‍ പരാമര്‍ശിക്കണം. പിറകില്‍ ടെയില്‍ലാമ്പുകള്‍ തെളിഞ്ഞ ക്ലിയര്‍ ഗ്ലാസ് യൂണിറ്റാണ്.
പിന്‍ പാര്‍ക്കിങ് ക്യാമറ, ജിപിഎസ് നാവിഗേഷനുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, സ്റ്റാറ്റിക് ബെന്‍ഡിങ് ഹെഡ്ലാമ്പുകള്‍, മൈക്രോ ഹൈബ്രിഡ് ടെക്നോളജി എന്നിവയെല്ലാം TUV300 ഫെയ്സ്ലിഫ്റ്റിന്റെ വിശേഷങ്ങളാണ്. കര്‍ശനമാവുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ഇരട്ട എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ ക്രമീകരണങ്ങള്‍ മോഡലിലുണ്ട്. 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എംഹൊക്ക് 100 ഡീസല്‍ എഞ്ചിനാണ് TUV300 ഫെയ്സ്ലിഫ്റ്റിലും തുടരുന്നത്. എഞ്ചിന് 100 bhp കരുത്തും 240 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

LIVE NEWS - ONLINE

  • 1
    20 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    42 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    4 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു