Wednesday, July 24th, 2019

ജൂലായി മുതല്‍ കാര്‍ വില കൂട്ടുമെന്ന് മഹീന്ദ്ര

36,000 രൂപ വരെ വില വര്‍ധിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു

Published On:Jun 20, 2019 | 9:31 am

ജൂലായില്‍ കാര്‍ വില കൂട്ടുമെന്ന് മഹീന്ദ്ര. പാസഞ്ചര്‍ ശ്രേണിയിലെ മുഴുവന്‍ മോഡലുകള്‍ക്കും ജൂലായ് ഒന്നു മുതല്‍ 36,000 രൂപ വരെ വില വര്‍ധിക്കുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര അറിയിച്ചു. പുതിയ സുരക്ഷാ ചട്ടം പ്രകാരം കാറുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ധനവ്.
കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം എന്നിവ വകഭേദങ്ങള്‍ വ്യത്യാസമില്ലാതെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ജൂലായ് ഒന്നു മുതലാണ് പുതിയ സുരക്ഷാ ചട്ടം വിപണിയില്‍ പ്രാബല്യത്തില്‍ വരിക.
ഇതിന്‍പ്രകാരം കാറുകള്‍ക്ക് കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഘടിപ്പിക്കാനുള്ള തിരക്കിലാണ് നിര്‍മ്മാതാക്കളെല്ലാം. മഹീന്ദ്ര നിരയില്‍ പുതുതായി വന്നിട്ടുള്ള XUV300, ആള്‍ട്യുറാസ് G4 എസ്യുവികളില്‍ ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം ആദ്യം മുതല്‍ക്കെയുണ്ട്. ഇക്കാരണത്താല്‍ നാമമാത്രമായ വിലവര്‍ധനവായിരിക്കും ഇരു മോഡലുകളിലും സംഭവിക്കുക.
സ്‌കോര്‍പിയോ, ബൊലേറോ, TUV300, KUV100 NXT എസ്യുവികള്‍ക്ക് വില കാര്യമായി വര്‍ധിക്കും. പുതിയ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ മറകടക്കാന്‍ ഥാറിന് ബുദ്ധിമുട്ടായതിനാല്‍, ഇപ്പോഴുള്ള ഥാറിനെ നിര്‍ത്താന്‍ ഒരുങ്ങുകയാണ് കമ്പനി.

LIVE NEWS - ONLINE

  • 1
    15 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    18 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    33 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    58 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    1 hour ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല