Tuesday, November 20th, 2018

മഹീന്ദ്ര മോജോ XT300 ഇനി പുതിയ നിറത്തില്‍

1.79 ലക്ഷം രൂപയാണ് മഹീന്ദ്ര മോജോ XT300 വില

Published On:Jun 16, 2018 | 10:48 am

പുതിയ നിറത്തില്‍ മോജോ XT300 വിപണിയില്‍. ഇനി മുതല്‍ ഓഷ്യന്‍ ബ്ലൂ – വൈറ്റ് നിറശൈലിയിലും മഹീന്ദ്ര മോജോ XT300 വിപണിയില്‍ അണിനിരക്കും. മോഡലിന്റെ വിലയില്‍ മാറ്റമില്ല. 1.79 ലക്ഷം രൂപയാണ് മഹീന്ദ്ര മോജോ XT300 വില. വിപണിയില്‍ ഏറ്റവും ഉയര്‍ന്ന XT300 വകഭേദത്തെ വൊള്‍ക്കാനൊ റെഡ് – സില്‍വര്‍ നിറശൈലിയിലും മഹീന്ദ്ര കാഴ്ചവെക്കുന്നുണ്ട്.
ഇരട്ട പോഡ് ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇരട്ട എക്സ്ഹോസ്റ്റ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, 21 ലിറ്റര്‍ ഇന്ധനടാങ്ക് എന്നിവ സവിശേഷതകളാണ്. 295 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് മഹീന്ദ്ര മോജോ XT300 -യില്‍. എഞ്ചിന് 26 bhp കരുത്തും 30 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്.
ബ്രേക്കിംഗിന് വേണ്ടി മുന്നിലും പിന്നിലും യഥാക്രമം 320 mm, 240 mm ഡിസ്‌ക് ബ്രേക്കുകളാണ് ഇടംപിടിക്കുന്നത്. ഈ വര്‍ഷമാദ്യം മോജോയുടെ കുഞ്ഞന്‍ വകഭേദം UT300 -യെയും മഹീന്ദ്ര വിപണിയില്‍ കൊണ്ടുവന്നിരുന്നു.

LIVE NEWS - ONLINE

  • 1
    6 mins ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 2
    20 mins ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 3
    58 mins ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 4
    2 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 5
    2 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 6
    2 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 7
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 8
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    3 hours ago

    ഫഹദിന്റെ നായികയായി സായി പല്ലവി