Tuesday, November 20th, 2018

മഹീന്ദ്ര മറാസോ സെപ്തംബര്‍ മൂന്നിന് വിപണിയില്‍

നഗരങ്ങളെയും ഡീലര്‍ഷിപ്പുകളെയും അടിസ്ഥാനപ്പെടുത്തി 10,000 മുതല്‍ 20,000 രൂപ വരെയാണ് മറാസോ എംപിവിയുടെ ബുക്കിംഗ് തുക

Published On:Aug 27, 2018 | 10:17 am

മഹീന്ദ്ര മറാസോ എംപിവി സെപ്തംബര്‍ മൂന്നിന് വിപണിയിലേക്ക്. മോഡലിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. നഗരങ്ങളെയും ഡീലര്‍ഷിപ്പുകളെയും അടിസ്ഥാനപ്പെടുത്തി 10,000 മുതല്‍ 20,000 രൂപ വരെയാണ് മറാസോ എംപിവിയുടെ ബുക്കിംഗ് തുക.
പ്രാരംഭ ഇന്നോവ ക്രിസ്റ്റ വകഭേദങ്ങള്‍ക്കും ഉയര്‍ന്ന എര്‍ട്ടിഗ വകഭേദങ്ങള്‍ക്കും ഇടയിലായാകും മറാസോയ്ക്ക് മഹീന്ദ്ര വില നിശ്ചയിക്കുക. മറാസോയെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഡീലര്‍ഷിപ്പുകളില്‍ പുതിയ എംപിവികള്‍ വന്നുതുടങ്ങിയെന്നാണ് വിവരം. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ വടക്കെ അമേരിക്കന്‍ ടെക്നിക്കല്‍ കേന്ദ്രം രൂപകല്‍പന നിര്‍വഹിച്ച ആദ്യ മോഡല്‍ കൂടിയാണ് മറാസോ. XUV500 യ്ക്ക് സമാനമായ ഡാഷ്ബോര്‍ഡ് ഘടനയാണ് മഹീന്ദ്ര മറാസോ അവകാശപ്പെടുന്നത്. കമ്പനി പുറത്തുവിട്ട ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തം.
ഡാഷ്ബോര്‍ഡിന് പിയാനൊ ബ്ലാക് ശൈലിയാണ് ലഭിക്കുന്നത്. ഡാഷ്ബോര്‍ഡിനോടു ചേര്‍ന്ന ഗിയര്‍ നോബും മറാസോയുടെ പ്രത്യേകതയാണ്. നീല പശ്ചാത്തലത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. മൂന്ന് സ്പോക്ക് സ്റ്റീയറിംഗ് വീലില്‍ ഓഡിയോ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകള്‍ ഇടംപിടിക്കും. ഏഴു സീറ്റര്‍ മോഡലില്‍ രണ്ടു ക്യാപ്റ്റന്‍ സീറ്റുകളാണ് രണ്ടാംനിരയില്‍ മറാസോയുടെ മോഡലിന് ഒരുങ്ങുക. എഞ്ചിന് 125 bhp കരുത്തും 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കു. മറാസോ പെട്രോളും വിപണിയില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    3 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    4 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    7 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    9 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    10 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    10 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    11 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    12 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല