Saturday, July 21st, 2018

മഹീന്ദ്രയുടെ പുതിയ KUV100 NXT ഒരുങ്ങുന്നു

പുതിയ KUV100 NXT യിലൂടെ മൈക്രോ എസ്യുവിയുടെ തലവരാന്‍ മാറ്റാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര

Published On:Oct 5, 2017 | 11:29 am

മഹീന്ദ്രയുടെ പുതിയ KUV100 NXT ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2016 ജനുവരി മാസം ഇന്ത്യയില്‍ ചുവട് ഉറപ്പിച്ച KUV100 ന് പ്രതീക്ഷിച്ചത്ര വിജയം കൈവിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പുതിയ KUV100 NXT യിലൂടെ മൈക്രോ എസ്യുവിയുടെ തലവരാന്‍ മാറ്റാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. മുന്‍ മോഡലിനെക്കാള്‍ കിടുക്കന്‍ ലുക്കിലാണ് പുതിയ KUV100 NXT വരാന്‍ ഒരുങ്ങുന്നത്. കാണാന്‍ തന്നെ സ്‌റ്റെലിഷ് ആയിട്ടുണ്ട്. മുന്‍ മോഡലിനെക്കാളും 25 mm അധിക നീളവും KUV100 NXT യ്ക്ക് ഉണ്ട്. നിരവധി സവിശേഷതകളുമായാണ് ഇതിന്റെ രംഗപ്രവേശം. ഡിസൈനുകള്‍ കൊണ്ട് അകത്തളവും, പുറംഭാഗവും വ്യത്യസ്ഥമാക്കിയിരിക്കുകയാണ്
പുത്തന്‍ മഹീന്ദ്ര മോഡലുകളില്‍ സാന്നിധ്യമറിയിക്കുന്ന ഫൊക്സ് സ്‌കിഡ് പ്ലേറ്റുകള്‍. ബോഡിയില്‍ ഉടനീളം ഒരുങ്ങിയിട്ടുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് വീല്‍ ആര്‍ച്ചുകള്‍. പുതുക്കിയ ഹെഡ്ലാമ്പുകളും, ടെയില്‍ലൈറ്റ് ക്ലസ്റ്ററും പുതിയ മോഡലിന്റെ ഡിസൈന്‍ സവിശേഷതകളാണ്. ഡോറുകള്‍ക്കും ടെയില്‍ഗെയ്റ്റിനും ലഭിച്ച അഗ്രസീവ് വരകള്‍. ഇതിന് പുറമെ ഇന്റഗ്രേറ്റഡ് റൂഫ് റെയിലുകളും, ടെയില്‍ഗെയിറ്റ് സ്പോയിലറും, പുതിയ 15 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകളും പുതിയ മഹീന്ദ്ര KUV100 NXT യുടെ എക്സ്റ്റീരിയര്‍ ഫീച്ചറുകളാണ്. അകത്തളവും ഏറെ ആകര്‍ഷിക്കുന്നതാണ്. ബേസ് വേരിയന്റുകളില്‍ ഗ്രേയ് കളര്‍ സ്‌കീമും, ടോപ് വേരിയന്റുകളില്‍ ഓള്‍-ബ്ലാക് ലേഔട്ടും. ജിപിഎസ് നാവിഗേഷനോടെയുള്ള പുതിയ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ മനോഹരമാക്കുന്നു. റിമോട്ട് ലോക്ക്/അണ്‍ലോക്ക്, പവര്‍ ഫോള്‍ഡിംഗ് ORVM കള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പുതിയ മള്‍ട്ടി-ഇന്‍ഫോ ഡിസ്പ്ലേ, ഡ്രൈവ് മോഡുകള്‍ എന്നിങ്ങനെ നീളുന്നതാണ് മറ്റ് ഫീച്ചറുകള്‍. സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകളും, അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റും, കൂള്‍ഡ് ഗ്ലോവ് ബോക്സും, മൂഡ് ലൈറ്റിംഗും പുതിയ പതിപ്പിന്റെ വിശേഷങ്ങളാണ്. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാണ് KUV100 NXT എത്തുക

 

LIVE NEWS - ONLINE

  • 1
    30 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും