Thursday, April 25th, 2019

മഹീന്ദ്ര ആള്‍ട്യൂറാസ് എസ്‌യുവി നവംബര്‍ 26 ന് ഇന്ത്യയില്‍ എത്തും

22 ലക്ഷം മുതല്‍ പുതിയ മഹീന്ദ്ര എസ്‌യുവിക്ക് വില പ്രതീക്ഷിക്കാം

Published On:Nov 6, 2018 | 9:03 am

മഹീന്ദ്ര ആള്‍ട്യൂറാസ് നവംബര്‍ 26 ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ സാങ്‌യോങ്ങിന്റെ G4 റെക്‌സ്റ്റണാണ് വില്‍പനയ്‌ക്കെത്തുന്ന പുതിയ മഹീന്ദ്ര ആള്‍ട്യൂറാസ്. 22 ലക്ഷം മുതല്‍ പുതിയ മഹീന്ദ്ര എസ്‌യുവിക്ക് വില പ്രതീക്ഷിക്കാം. ഉടന്‍ തന്നെ മോഡലിന്റെ പ്രീ ബുക്കിംഗ് കമ്പനി ആരംഭിക്കും. ക്രോം ആവരണമുള്ള ഗ്രില്‍, വീതികൂടിയ ഹെഡ്‌ലാമ്പ്, സ്‌പോര്‍ട്ടി ഭാവം എടുത്തുകാട്ടുന്ന അലോയ് വീലുകള്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സംവിധാനത്തില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍, ഇരട്ട സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുതി സണ്‍റൂഫ് മഹീന്ദ്ര ആള്‍ട്യൂറാസിന്റെ വിശേഷങ്ങളാണ്.
2.2 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനായിരിക്കും പുതിയ മഹീന്ദ്ര ആള്‍ട്യൂറാസില്‍. 187 bhp കരുത്ത് 420 Nmtorquem സൃഷ്ടിക്കാന്‍ ശേഷിയുള്ള എഞ്ചിനില്‍ ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് മഹീന്ദ്ര നല്‍കിയിരിക്കുന്നു. പ്രീമിയം കാറുകള്‍ക്ക് മാരുതി നെക്‌സ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചതുപോലെ പ്രത്യേക പ്രൈം ഡീലര്‍ഷിപ്പുകള്‍ മുഖേന ആയിരിക്കും പുതിയ എസ്‌യുവി മഹീന്ദ്ര വിപണിയിലെത്തിക്കുക. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങുകയാണ്.

LIVE NEWS - ONLINE

  • 1
    22 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    22 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    43 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    44 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    51 mins ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    2 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    3 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    3 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം