Wednesday, August 21st, 2019

മഹീന്ദ്ര ഇലക്ട്രിക് ഇവെരിറ്റോ സെഡാന്റെ വില 80,000 രൂപ കുറച്ചു

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ കുറച്ചതോടെയാണ് ഇവെരിറ്റോയുടെ വില കുറച്ചത്

Published On:Aug 3, 2019 | 9:30 am

ഇലക്ട്രിക് സെഡാന്‍ മോഡല്‍ ഇവെരിറ്റോയുടെ വില മഹീന്ദ്ര 80,000 രൂപ കുറച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ കുറച്ചതോടെയാണ് ഇവെരിറ്റോയുടെ വിലയില്‍ ഇളവ് വരുത്തിയത്. ഇതോടെ ഫ്ളീറ്റ് മാര്‍ക്കറ്റ് ഇവെരിറ്റോ 10.71 ലക്ഷത്തിനും സ്വകാര്യ ആവശ്യത്തിനുള്ളവ 13.70-14.20 ലക്ഷം രൂപ ഓണ്‍റോഡ് വിലയ്ക്കും ലഭിക്കും. 

41.4 എച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമാണ് ഇതിന്. സി2, ഡി2, ഡി4, ഡി6 എന്നീ വേരിയന്റുകളാണ് ഇവെരിറ്റോയ്ക്കുള്ളത്. ഇലക്ട്രിക് മോട്ടോറിനൊപ്പം 72 വോള്‍ട്ട് ലിഥിയം അയേണ്‍ ബാറ്ററിയിലാണ് വെരിറ്റോയ്ക്ക്. ഒറ്റചാര്‍ജില്‍ പരമാവധി 140 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് വെരിറ്റോയ്ക്ക സാധിക്കും. സി 2 മോഡലില്‍ ഇത് 110 കിലോമീറ്ററാണ്. പതിനൊന്നര മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍. സി2 മോഡല്‍ എട്ടര മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാം.

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    4 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    4 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    4 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    4 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    5 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു