Thursday, August 16th, 2018

ഓഗസ്റ്റ് ഒന്നു മുതല്‍ മോഡലുകളുടെ വില കൂട്ടുമെന്നു മഹീന്ദ്ര

XUV500, സ്‌കോര്‍പിയോ, TUV300, KUV100, ഥാര്‍ ഉള്‍പ്പെടുന്ന മോഡലുകളില്‍ രണ്ടുശതമാനം വരെയാണ് വിലവര്‍ധനവ് നടപ്പിലാവുക

Published On:Jul 31, 2018 | 9:01 am

മഹീന്ദ്ര ഓഗസ്റ്റില്‍ കാര്‍ വില കൂട്ടും. ഓഗസ്റ്റ് ഒന്നു മുതല്‍ മോഡലുകളുടെ വില കൂട്ടുമെന്നു മഹീന്ദ്ര പ്രഖ്യാപിച്ചു. വാഹന ഘടകങ്ങളുടെ വില ഉയര്‍ന്നതാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില കൂടാന്‍ കാരണമെന്നു കമ്പനി വ്യക്തമാക്കി. അടുത്തമാസം മുതല്‍ 30,000 രൂപ വരെ മഹീന്ദ്ര മോഡലുകള്‍ക്ക് വില ഉയരും.
XUV500, സ്‌കോര്‍പിയോ, TUV300, KUV100, ഥാര്‍ ഉള്‍പ്പെടുന്ന മോഡലുകളില്‍ രണ്ടുശതമാനം വരെയാണ് വിലവര്‍ധനവ് നടപ്പിലാവുക. ഓഗസ്റ്റില്‍ ടാറ്റ കാറുകള്‍ക്ക് 35,000 രൂപ വരെയും ഹോണ്ട കാറുകള്‍ക്ക് 10,000 മുതല്‍ 35,000 രൂപ വരെയും് വില കൂടുന്നുണ്ട്. നികുതി വര്‍ധനവും വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളും അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതുമെല്ലാം വിലവര്‍ധനയ്ക്കുള്ള കാരണമായി കമ്പനികള്‍ വ്യക്തമാക്കുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    4 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    6 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    7 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    7 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    7 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    9 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    11 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    12 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി