Wednesday, July 24th, 2019

മഹീന്ദ്ര ബൊലേറോ ക്യാംപറിന്റെ പുതിയ പതിപ്പ്

7.26 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ വില

Published On:Jun 25, 2019 | 9:57 am

മഹീന്ദ്രയുടെ ഡബിള്‍ ക്യാബിന്‍ പിക്ക് അപ്പ് മോഡലായ ബൊലേറോ ക്യാംപറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. 7.26 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ വില. ക്യാംപര്‍ ടുവീല്‍ ഡ്രൈവ്, ഫോര്‍വീല്‍ ഡ്രൈവ്, ഗോള്‍ഡ് വിഎക്സ്, ഗോള്‍ഡ് ഇസഡ്എക്സ് എന്നീ നാല് വേരിയന്റുകളായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഗോള്‍ഡ് ഇസഡ്എക്സ് ആണ് ഉയര്‍ന്ന പതിപ്പ്.
ഒരു ലക്ഷം കിലോമീറ്ററും മൂന്ന് വര്‍ഷവുമാണ് ഈ വാഹനത്തിന് മഹീന്ദ്ര നല്‍കുന്ന വാറന്റി. മാത്രമല്ല, ആദ്യത്തെ ഒരു വര്‍ഷത്തേക്ക് 24×7 സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. 2523 സിസി എം2ഡിഐസിആര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 63 ബിഎച്ച്പി പവറും 195 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പുതുക്കിയ ഗ്രില്ല്, റിഫ്ളക്ടര്‍ ഹെഡ്ലാമ്പ്, ലെതര്‍ സീറ്റ്, പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിങ്, പുതിയ ഫ്ളോര്‍ കണ്‍സോള്‍ എന്നിവയും ഈ വാഹനത്തിന്റെ സവിശേഷതകള്‍.

LIVE NEWS - ONLINE

  • 1
    22 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 2
    25 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 3
    1 hour ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 4
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 5
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 6
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 7
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 8
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    2 hours ago

    ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ടു