Monday, September 25th, 2017

മാഹിയില്‍ സംഘര്‍ഷം; വീടുകള്‍ക്ക് നേരെ ബോംബേറ്

      തലശ്ശേരി: കഴിഞ്ഞ ദിവസം സി.പി.എം-ബി.ജെ.പി അക്രമം അരങ്ങേറിയ മാഹിയില്‍ സംഘര്‍ഷം തുടരുന്നു. ഇന്ന് വീടുകള്‍ക്കും വാഹനത്തിനും നേരെ ബോംബേറുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംഘര്‍ഷം നിലനില്‍ക്കുന്ന പള്ളൂര്‍ മേഖലയില്‍ യുദ്ധസമാനമായ പ്രതീതിയാണുള്ളത്. ബോംബേറില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സി.പി.എം പള്ളൂര്‍ ലോക്കല്‍ സെക്രട്ടറി വി. ജനാര്‍ദ്ദനന്റെ പൊയ്യോട്ട് തെരുവിലുള്ള വീടിന് നേര്‍ക്ക് ഇന്ന് പുലര്‍ച്ചെ 3.10നാണ് ബോംബേറുണ്ടായത്. ഉഗ്ര സ്‌ഫോടന ശേഷിയുള്ള രണ്ട് ബോംബുകളാണ് വീടിന് നേരെ എറിഞ്ഞത്. സ്‌ഫോടനത്തില്‍ മുന്‍വശത്തെ … Continue reading "മാഹിയില്‍ സംഘര്‍ഷം; വീടുകള്‍ക്ക് നേരെ ബോംബേറ്"

Published On:Dec 26, 2016 | 11:59 am

p-jayarajan-visiting-mahe-full

 

 

 

തലശ്ശേരി:

കഴിഞ്ഞ ദിവസം സി.പി.എം-ബി.ജെ.പി അക്രമം അരങ്ങേറിയ മാഹിയില്‍ സംഘര്‍ഷം തുടരുന്നു. ഇന്ന് വീടുകള്‍ക്കും വാഹനത്തിനും നേരെ ബോംബേറുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംഘര്‍ഷം നിലനില്‍ക്കുന്ന പള്ളൂര്‍ മേഖലയില്‍ യുദ്ധസമാനമായ പ്രതീതിയാണുള്ളത്. ബോംബേറില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സി.പി.എം പള്ളൂര്‍ ലോക്കല്‍ സെക്രട്ടറി വി. ജനാര്‍ദ്ദനന്റെ പൊയ്യോട്ട് തെരുവിലുള്ള വീടിന് നേര്‍ക്ക് ഇന്ന് പുലര്‍ച്ചെ 3.10നാണ് ബോംബേറുണ്ടായത്. ഉഗ്ര സ്‌ഫോടന ശേഷിയുള്ള രണ്ട് ബോംബുകളാണ് വീടിന് നേരെ എറിഞ്ഞത്. സ്‌ഫോടനത്തില്‍ മുന്‍വശത്തെ വാതിലും ചുമരും ജനലുകളും പൂര്‍ണമായും തകര്‍ന്നു. ബി.ജെ.പി പ്രവര്‍ത്തകനായ പള്ളൂരിലെ ജിതേഷിന്റെ വീട്ടില്‍ ഇന്നലെ രാത്രി പതിനൊന്നോടെ ഉണ്ടായ ബോംബാക്രമണത്തില്‍ വീടിന്റെ മുന്‍വശത്തെ ജനലും വാതിലും തകര്‍ന്നു. വീടിനകത്ത് ഉണ്ടായിരുന്ന ജിതേഷിന്റെ സഹോദരി രഞ്ജിനിക്ക് (55) സാരമായി പരിക്കേറ്റു. നെഞ്ചിനും കഴുത്തിനും നെറ്റിയിലുമാണ് പരിക്ക്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
സി.പി.എം മുക്കുവന്‍പറമ്പ് ബ്രാഞ്ച് സെക്രട്ടറി പൊക്കിടയന്റവിട കെ.ആര്‍.രാജന്റെ വീടിന് നേര്‍ക്കും ബോംബെറിഞ്ഞു. വീടിന്റെ ജനലുകള്‍ തകരുകയും സീലിംഗ് അടര്‍ന്ന് വീഴുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാഹി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുഞ്ഞിപ്പുര മുക്കിലെ പി.ടി. ദേവരാജിന്റെ വീടിന് നേര്‍ക്ക് രണ്ട് തവണ ബോംബെറിഞ്ഞു. ഇന്നലെ രാത്രി പതിന്നൊന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ന്നു. വീടിന്റ വരാന്തക്കും നാശനഷ്ടമുണ്ടായി. ചാലക്കരയിലെ സി.പി.എം നേതാവ് കെ.പി. വത്സന്റെ വീടും ബോംബേറില്‍ തകര്‍ന്നു. ഈസ്റ്റ് പള്ളൂരിലെ സി.പി.എം പ്രവര്‍ത്തകനായ സജയന്റെ വീടിന് നേര്‍ക്കും ബോംബാക്രമണം നടന്നു. ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ദയാനന്ദന്റെ പള്ളൂര്‍ നടവയല്‍ റോഡിലുള്ള വീടിന് നേരെയും ബോംബേറുണ്ടായിരുന്നു. ചാലക്കരയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ കുഞ്ഞിപ്പറമ്പത്ത് രജിലേഷിന്റെ വീടിന് നേരെ ബോംബേറുണ്ടായി. രണ്ട് ബോംബുകള്‍ എറിഞ്ഞെങ്കിലും ഇവ പൊട്ടിയില്ല. പള്ളൂര്‍ പോലീസ് ബോംബുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിനിടെ പള്ളൂരില്‍ പോലീസ് പട്രോളിംഗ് സംഘം ആയുധ ശേഖരം പിടികൂടി. നിര്‍മ്മാണത്തിലിരിക്കുന്ന പള്ളൂര്‍ പലോട്ടുമ്മലിലെ ഒരു കെട്ടിടത്തിനടുത്ത് വെച്ചാണ് മൂന്ന് വടിവാളുകള്‍, നാല് സ്റ്റീല്‍ ബോംബുകള്‍, രണ്ട് നാടന്‍ ബോംബുകള്‍ എന്നിവ റെയിഡിനിടെ കണ്ടെത്തിയത്. പോലീസിനെ കണ്ട് ഒരു സംഘം ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. ഇവരുടെ ഏഴ് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് മാഹി മേഖലയില്‍ സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. ഉച്ചക്ക് രണ്ട് മണിവരെയാണ് ഹര്‍ത്താല്‍.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മാഹിയില്‍ വന്‍ പ്രതിഷേധ പ്രകടനം നടന്നു. ജില്ലാസിക്രട്ടറി പി ജയരാജന്‍,അഡ്വ. എഎന്‍ ഷംസീര്‍,എംസി പവിത്രന്‍, പുഞ്ചയില്‍ നാണു,പി ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു. മാഹിഎസ്പിയുടെ നേതൃത്വത്തില്‍ സര്‍വക്ഷി സമാധാനയോഗവും ചേര്‍ന്നു. അക്രമം നടന്ന വീടുകള്‍ പി ജയരാജന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു

LIVE NEWS - ONLINE

  • 1
    26 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    47 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    47 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    50 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    50 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    52 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല