Thursday, September 20th, 2018

മാഹി അക്രമം; 500 പേര്‍ക്കെതിരെ കേസ്

പുതുച്ചേരി പോലീസ് മേധാവിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കേരളത്തില്‍ നിന്നു വന്‍ പൊലീസ് സംഘം പള്ളൂരിലെത്തിയിട്ടുണ്ട

Published On:May 9, 2018 | 10:17 am

കണ്ണൂര്‍: മാഹിയില്‍ സി. പി. എം. നേതാവും ബി. ജെ. പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ പള്ളൂര്‍ മേഖലയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന സി.പി.എം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. പൊതുമുതല്‍ നശിപ്പിച്ചു, സമാധാനത്തിന് ഭംഗം വരുത്തുന്ന തരത്തില്‍ അക്രമം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, ഇന്ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ പുതുച്ചേരി ലഫ്.ഗവര്‍ണറെ കാണും. മാഹിയിലെ കൊലപാതകങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ബി.ജെ.പി ഗവര്‍ണറോട് ആവശ്യപ്പെടും. അന്വേണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി പുതുച്ചേരി ഡി.ജി.പി മാഹിയിലെത്തുന്നുണ്ട്.
സി. പി. എം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെ മൃതദേഹം വിലാപയാത്രയായി ഇന്നലെ വൈകിട്ട് നാല് മണിയോടെ വീട്ടിലെത്തിച്ചതിനു പിറകെയാണ് അക്രമങ്ങള്‍ ഉണ്ടായത്. സി. പി. എമ്മിന്റെയും ബി. ജെ. പിയുടെയും ഓഫീസുകള്‍ ആക്രമിച്ച ജനക്കൂട്ടം നിരവധി വീടുകളും കടകളും തകര്‍ത്തു. ഇരട്ടപ്പിലാക്കൂലില്‍ ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫീസായ മാരാര്‍ജി മന്ദിരം ഒരു സംഘം കത്തിച്ചു. മറ്റൊരു സംഘം സി.പി.എം കോമത്ത് പാറ ബ്രാഞ്ച് ഓഫീസും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് മന്ദിരവും ആക്രമിച്ചു. പരിസരത്ത് നിന്ന് പൊട്ടാത്ത രണ്ടു നാടന്‍ ബോമ്പുകള്‍ പോലീസ് കണ്ടെടുത്തു. മാഹി കോസ്റ്റല്‍ പോലീസിന്റെ ജീപ്പും അഗ്‌നിക്കിരയാക്കി. കൊല്ലപ്പെട്ട ബാബുവിന്റെ അയല്‍ക്കാരനും വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതാവുമായ ദയാനന്ദന്റെ ശ്രീദുര്‍ഗാലയം വീടും ആക്രമിച്ചു. ചെമ്പ്ര സ്വദേശി രവീന്ദ്രന്റെ ‘ഔഷധി’ ഷോപ്പ് തകര്‍ത്ത അക്രമികള്‍ മരുന്നുകള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. എം.എം. ഇലക്ട്രോണിക്‌സ്, പ്രിയദര്‍ശിനി യുവകേന്ദ്ര ഓഫീസ് എന്നിവയും തകര്‍ത്തു. കല്യാണ്‍ വാടക ഷോപ്പ് കത്തിച്ചു.
പുതുച്ചേരി പോലീസ് മേധാവിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കേരളത്തില്‍ നിന്നു വന്‍ പൊലീസ് സംഘം പള്ളൂരിലെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ശിവവിക്രം, തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണ്‍, ഡിവൈ.എസ്.പി വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പള്ളൂരിലും ന്യൂമാഹിയിലും പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

 • 1
  12 mins ago

  മൂര്‍ത്തികള്‍ക്കായി കൊട്ടിപ്പാടിയ കോലധാരിക്ക് ഇപ്പോള്‍ കൂട്ട് കണ്ണീരും ദുസ്വപ്‌നങ്ങളും

 • 2
  15 mins ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 3
  19 mins ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

 • 4
  30 mins ago

  കണ്ണൂരുകാരുടെ ‘പുയ്യാപ്ല’ വിൡയില്‍ അന്ധംവിട്ട് പാക് താരം

 • 5
  2 hours ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

 • 6
  3 hours ago

  സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

 • 7
  3 hours ago

  അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

 • 8
  3 hours ago

  ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

 • 9
  3 hours ago

  സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു