Tuesday, April 23rd, 2019

ഷമേജ് വധം; മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

നേരത്തെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവര്‍ക്ക് കൊലയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയത്.

Published On:May 19, 2018 | 9:25 am

കണ്ണൂര്‍: ന്യൂമാഹിയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വൈകി വടകരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് മൂവരേയും പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായതെന്നാണ് സൂചന. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. ആറംഗ സംഘമാണ് കൊല നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
നേരത്തെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവര്‍ക്ക് കൊലയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയത്. എന്നാല്‍ കസ്റ്റഡിയിലുള്ള ഒരാള്‍ കൃത്യം നടക്കുമ്പോള്‍ മറ്റൊരു സ്ഥലത്തുള്ള സി.സി.ടി.വി ദൃശ്യത്തില്‍ കാണാനുണ്ട്. കൊലയുമായി നേരിട്ട് ബന്ധമില്ലെങ്കിലും സംഭവത്തെ കുറിച്ച് രണ്ട് പേര്‍ക്കും അറിവുള്ളതായാണ് അറിയുന്നത്. ഇവരെ ഏത് രീതിയില്‍ പ്രതിചേര്‍ക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഷമേജിന്റെ കൊലയാളികള്‍ കര്‍ണാടകയിലേക്ക് മുങ്ങി എന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം ബംഗലൂരുവില്‍ നടത്തിയ തെരച്ചിലില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.

 

LIVE NEWS - ONLINE

  • 1
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 2
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 3
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 4
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 5
    19 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 6
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 7
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 8
    22 hours ago

    ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര; മരണം 290 ആയി

  • 9
    22 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്