Sunday, November 18th, 2018

കണ്ണിപ്പൊയില്‍ ബാബു വധം; മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പുതുച്ചേരി എസ്.എസ്.പി അപൂര്‍വ്വ ഗുപ്ത പള്ളൂര്‍ സ്റ്റേഷനില്‍ ക്യാമ്പ് ചെയ്താണ് കേസന്വേഷിക്കുന്നത്.

Published On:May 14, 2018 | 11:12 am

മാഹി: പള്ളൂരില്‍ സി.പി.എം. നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷ്, നിജേഷ് ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. ജെറിന്‍ സുരേഷ് കേസലിലെ പ്രധാന കണ്ണിയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. സംഭവത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും, വിലപ്പെട്ട വിവരങ്ങള്‍ ഇയാള്‍ വഴി പോലീസിന് ലഭിച്ചതായാണ് അറിയുന്നത്. മൊത്തം എട്ട് അംഗ സംഘമാണ് കൊല നടത്തിയതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഇവരെല്ലാം പാനൂര്‍ ചെണ്ടയാട് ഭാഗത്തുള്ളവരാണ്. 13 പേരെ ചോദ്യം ചെയ്യാനായി നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍പെട്ട മൂന്ന് പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. കൊലക്കുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കൂടുതല്‍ പ്രതികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്.
പുതുച്ചേരി എസ്.എസ്.പി അപൂര്‍വ്വ ഗുപ്ത പള്ളൂര്‍ സ്റ്റേഷനില്‍ ക്യാമ്പ് ചെയ്താണ് കേസന്വേഷിക്കുന്നത്. അതിസമര്‍ത്ഥമായാണ് ജെറിന്‍ സുരേഷിനെയും, സുഹൃത്തുക്കളെയും പള്ളൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വിവാഹദിവസം പുലര്‍ച്ചെ വരനെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. വിവാഹ വീട്ടില്‍ വെച്ച് അതീവ രഹസ്യമായാണ് ഇവരെ പൊക്കിയത്. വിവരം വീട്ടുകാര്‍ പോലുമറിഞ്ഞിരുന്നില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവര്‍ സ്റ്റേഷനിലുള്ള വിവരം തന്നെ വീട്ടുകാര്‍ അറിയുന്നത്. ഇതോടെ ഇന്നലെ ഉച്ചക്ക് നടക്കേണ്ടിയിരുന്ന ഇയാളുടെ വിവാഹവും മുടങ്ങിയിരുന്നു. പിണറായി പടന്നക്കരയിലെ പെണ്‍കുട്ടിയുമായിട്ടായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ജെറിന്‍ സുരേഷ് ഈ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. വിവാഹം അച്ഛന്റെ അനുജന്‍ സദാനന്ദന്റെ പള്ളൂര്‍ കമ്മ്യൂണിറ്റി ഹാളിനുത്ത വീട്ടില്‍ വച്ചാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. കല്യാണദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് ജെറിന്‍ സുരേഷ് ഉള്‍പ്പടെ സുഹൃത്തുക്കളായ 16 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബി.ജെ.പി നേതാക്കളെത്തി സംസാരിച്ചെങ്കിലും പ്രതിശ്രുത വരനെ വിട്ടു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പോലീസ്. പോലീസ് കസ്റ്റഡിയില്‍ വിവാഹം നടത്താനുള്ള നേതാക്കളുടെ അഭ്യര്‍ത്ഥന പോലും അംഗീകരിക്കപ്പെടാതെ വന്നപ്പോള്‍ അല്‍പ്പനേരം സംഘര്‍ഷാവസ്ഥയുണ്ടായി. എന്നാല്‍ ബന്ധുക്കള്‍ വധുവിനെ വരന്റെ വീട്ടിലെത്തിച്ചിട്ടുണ്ട്.
അതിനിടെ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ കരീക്കുന്നുമ്മല്‍ സുനിയുടെ ഭാര്യ വൃന്ദ, അമ്മ ലക്ഷ്മി, മക്കളായ ഋഷിക, ധാര്‍മ്മിക എന്നിവരെ പോലീസ് കാലത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ കുടിവെള്ളം പോലും നല്‍കാതെ കസ്റ്റഡിയില്‍ വെച്ചതായി ബി.ജെ.പി.നേതാക്കള്‍ ആരോപിച്ചു.

 

LIVE NEWS - ONLINE

 • 1
  44 mins ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 2
  2 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 3
  3 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 4
  3 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 5
  16 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 6
  17 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 7
  21 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 8
  1 day ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 9
  1 day ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം