Friday, April 26th, 2019

മഹാരാജാസിലെ കൊല; മൂന്നുപേര്‍ കസ്റ്റഡിയില്‍

മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്.

Published On:Jul 2, 2018 | 12:38 pm

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട 10 പേരെ തിരിച്ചറിഞ്ഞതായി പോലീസ്. ഇതില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം സ്വദേശി ബിലാല്‍,പത്തനതിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്
കൊലക്ക് പിന്നില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആക്രമണം നടത്തിയവരില്‍ ഒരാള്‍ മാത്രമാണ് കാമ്പസിലെ വിദ്യാര്‍ഥി. ഇയാളുടെ ആവശ്യ പ്രകാരമാണ് പുറത്തു നിന്നുള്ളവര്‍ ക്യാംപസില്‍ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇന്ന് പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തിലാണ് മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അര്‍ജുനനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അഭിമന്യൂവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്ന് കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പ്രമാണിച്ച് നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് മഹാരാജാസ് കോളേജിന് രണ്ടു ദിവസം അവധി നല്‍കിയിട്ടുണ്ട്.അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയില്‍ സിപിഎം ഹര്‍ത്താല്‍ ആചരിച്ചു വരികയാണ്.

LIVE NEWS - ONLINE

  • 1
    2 mins ago

    രാജസ്ഥാന് മിന്നും ജയം

  • 2
    15 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 3
    11 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 4
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 5
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 6
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 7
    18 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 8
    21 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 9
    21 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍