Monday, September 24th, 2018

രാമക്ഷേത്രം പുനര്‍നിര്‍മ്മിക്കണം: മോഹന്‍ ഭഗവത്

പണ്ട് എവിടെയാണോ ക്ഷേത്രം സ്ഥിതി ചെയ്തത് അവിടെ തന്നെ അത് നിര്‍മ്മിക്കണം.

Published On:Apr 16, 2018 | 11:15 am

പല്‍ഘര്‍: അയോധ്യയിലെ രാമക്ഷേത്രം പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വേര് മുറിഞ്ഞുപോകുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ ആര്‍.എസ്.എസിന്റെ റാലി അഭിസംബോധനെ ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.
‘ഇന്ത്യക്ക് പുറത്തുള്ള മുസ്ലിം ജനവിഭാഗമാണ് അയോധ്യയിലെ രാമക്ഷേത്രം പൊളിച്ചുമാറ്റിയത്. ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് പഴയത് പോലെ നിലനിര്‍ത്തേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണ്. പണ്ട് എവിടെയാണോ ക്ഷേത്രം സ്ഥിതി ചെയ്തത് അവിടെ തന്നെ അത് നിര്‍മ്മിക്കണം. ഞങ്ങള്‍ അതിന് വേണ്ടി പൊരുതാന്‍ തയ്യാറാണ്’ മോഹന്‍ ഭഗവത് പറഞ്ഞു.
രാമ ജന്മഭൂമി ബാബരി മസ്ജിദ് തര്‍ക്ക കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 1528ല്‍ അയോധ്യയിലെ മുഗള്‍ ചക്രവര്‍ത്തിയാണ് ബാബരി മസ്ജിദ് നിര്‍മ്മിച്ചത്. 1992 ഡിസംബര്‍ 6നായിരുന്നു രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഹിന്ദു കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    3 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    8 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    8 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    10 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    10 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    10 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    10 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു