Wednesday, September 19th, 2018

മേക്കപ്പ് റിമൂവര്‍ തയ്യാറാക്കാം..!

സാധാരണ വെള്ളവും സോപ്പും ഉപയോഗിച്ചാല്‍ സ്‌കിന്നില്‍ നിന്നും മേക്കപ്പ് അംശം പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിക്കില്ല

Published On:Jun 28, 2018 | 11:25 am

മേക്കപ്പ് ചെയ്ത്കഴിഞ്ഞാല്‍ അത് റിമൂവ് ചെയ്യുന്നത് വളരെ പാടാണ്. സാധാരണ വെള്ളവും സോപ്പും ഉപയോഗിച്ചാല്‍ സ്‌കിന്നില്‍ നിന്നും മേക്കപ്പ് അംശം പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ ചിലര്‍ വിപണിയില്‍ നിന്നും വാങ്ങിക്കുന്ന മേക്കപ്പ് റിമൂവര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ വീട്ടില്‍ തന്നെ മേക്കപ്പ് റിമൂര്‍ ഉണ്ടാക്കാം.
തേന്‍, ബേക്കിങ് സോഡ എന്നിവ കൊണ്ട് മേക്കപ് റിമൂവര്‍ ഉണ്ടാക്കാം. ഒരു ചെറിയ തുണികഷ്ണത്തിലേക്ക് ഒരു സ്പൂണ്‍ തേന്‍ ഒഴിച്ച് അതില്‍ കുറച്ച് ബേക്കിങ് സോഡ വിതറി ഉപയോഗിച്ചാല്‍ മതി. പാലില്‍ മുക്കിയ പഞ്ഞി കൊണ്ട് മേക്ക്അപ്പ് തുടയ്ക്കുക. ശേഷം ചൂടുവെള്ളത്തില്‍ കഴുകുക, മേക്കപ്പ് പൂര്‍ണമായും ഇല്ലാതാക്കും. ഒലീവ് എണ്ണ മൃദുലവും വരണ്ടുതുമായ ചര്‍മ്മം ഉള്ളവര്‍ക്ക് മികച്ചതാണിത്. മേക്കപ്പ് കാരണം ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഭേദമാക്കാന്‍ ഒലീവ് എണ്ണ നല്ലതാണ്.
ശുദ്ധമായ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍, വളരെ മൈല്‍ഡ് ആയുള്ള ഏതെങ്കിലും ബേബി ഷാംപൂ, റോസ് വാട്ടര്‍ എന്നിവ വൃത്തിയുള്ള ഒരു ബൗളില്‍ ഒഴിച്ച് നന്നായി മിക്‌സ് ചെയ്ത് വൃത്തിയുള്ള ഒരു ചെറിയ കണ്ടെയ്‌നറില്‍ സൂക്ഷിക്കാം. മേക്കപ്പ് റിമൂവ് ചെയ്യേണ്ട സന്ദര്‍ഭത്തില്‍ കോട്ടണ്‍ പാഡ് /ബോള്‍ ഉപയോഗിച്ച് ഇത് കുറച്ച് എടുത്ത് സോഫ്റ്റായി മേക്കപ്പ് റിമൂവ് ചെയ്യുക. എന്നാല്‍ ഇത് രണ്ടാഴ്ചയില്‍ കൂടുതല്‍ സൂക്ഷിക്കരുത്. കണ്ണിന് മുകളില്‍ മൃദുവായി പെട്രോളിയം ജെല്ലി പുരട്ടുക കോട്ടണ്‍ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുകയും ചെയ്യാം. കറ്റാര്‍വാഴ നീരില്‍ ഒലിവ് ഓയല്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് മേക്കപ്പ് റിമൂവര്‍ ആയി ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    6 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    8 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    9 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല