Wednesday, September 19th, 2018

മാടായിപ്പാറയെ സംരക്ഷിക്കാന്‍ പുതിയ കൂട്ടായ്മയൊരുങ്ങി

കണ്ണൂര്‍: മാടായിപ്പാറയിലെ ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കാന്‍ മാടായിപ്പാറ ജനകീയ ജൈവവൈവിധ്യ ചരിത്രകേന്ദ്രം എന്ന പേരില്‍ പുതിയ പ്രസ്ഥാനത്തിന് രൂപം നല്‍കി. മാടായിപ്പാറയില്‍ സഹസ്രാബ്ദങ്ങളായി പ്രകൃതിയുണ്ടാക്കിയ പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളില്‍ നിലനിന്നുവരുന്ന പൈതൃക ജൈവ വൈവിധ്യങ്ങളും അനേകം നൂറ്റാണ്ടുകളുടെ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ചരിത്രശേഷിപ്പുകളും പൊതുജനങ്ങളുടെ സഹകരണത്തോടെ സംരക്ഷിച്ച് വരുംതലമുറക്ക് കൈമാറുന്നതിന് വേണ്ടിയാണ് ചരിത്രകേന്ദ്രം രൂപീകരിച്ചത്. മാടായിപ്പാറ ഭൗതികമായി നിലനിര്‍ത്തുന്നതിന് വേണ്ടി ഖനനത്തെ ഒഴിവാക്കാന്‍ പൊതുജനങ്ങളെ അണിനിരത്തി സമരങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് ലക്ഷ്യം നേടിയ പരിസ്ഥിതി പരിരക്ഷണ സമിതി, മാടായിപ്പാറ … Continue reading "മാടായിപ്പാറയെ സംരക്ഷിക്കാന്‍ പുതിയ കൂട്ടായ്മയൊരുങ്ങി"

Published On:Jul 28, 2017 | 11:40 am

കണ്ണൂര്‍: മാടായിപ്പാറയിലെ ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കാന്‍ മാടായിപ്പാറ ജനകീയ ജൈവവൈവിധ്യ ചരിത്രകേന്ദ്രം എന്ന പേരില്‍ പുതിയ പ്രസ്ഥാനത്തിന് രൂപം നല്‍കി.
മാടായിപ്പാറയില്‍ സഹസ്രാബ്ദങ്ങളായി പ്രകൃതിയുണ്ടാക്കിയ പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളില്‍ നിലനിന്നുവരുന്ന പൈതൃക ജൈവ വൈവിധ്യങ്ങളും അനേകം നൂറ്റാണ്ടുകളുടെ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ചരിത്രശേഷിപ്പുകളും പൊതുജനങ്ങളുടെ സഹകരണത്തോടെ സംരക്ഷിച്ച് വരുംതലമുറക്ക് കൈമാറുന്നതിന് വേണ്ടിയാണ് ചരിത്രകേന്ദ്രം രൂപീകരിച്ചത്.
മാടായിപ്പാറ ഭൗതികമായി നിലനിര്‍ത്തുന്നതിന് വേണ്ടി ഖനനത്തെ ഒഴിവാക്കാന്‍ പൊതുജനങ്ങളെ അണിനിരത്തി സമരങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് ലക്ഷ്യം നേടിയ പരിസ്ഥിതി പരിരക്ഷണ സമിതി, മാടായിപ്പാറ സംരക്ഷണ സമിതി എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പുതിയ സംഘടനക്ക് രൂപം നല്‍കിയത്. പി പി കൃഷ്ണന്‍ മാസ്റ്റര്‍ ചെയര്‍മാനും വി വി ചന്ദ്രന്‍ കണ്‍വീനറുമായ 21 അംഗങ്ങളടങ്ങിയ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.
മാടായിപ്പാറയിലെ ജൈവ വൈവിധ്യത്തെ കാണിച്ച് പ്രൊജക്ടുകള്‍ ഉണ്ടാക്കി പൊതു ഖജനാവ് ധൂര്‍ത്തടിക്കുന്നതിനെ എതിര്‍ക്കുക, മാടായിപ്പാറയെ പൊതുഇടമായി നിലനിര്‍ത്തുക, ചിറക്കല്‍ ദേവസ്വവുമായി സഹകരിച്ച് മാടായിപ്പാറ അന്യാധീനപ്പെടുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍. യോഗത്തില്‍ പി പി കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ പി ചന്ദ്രാംഗദന്‍, പാഞ്ചാലി ഗോപാലന്‍, സി നാരായണന്‍, പി കെ രാജേഷ്, രാമചന്ദ്രന്‍ പട്ടേരി, വി വി ചന്ദ്രന്‍, പി കുമാരന്‍, പി രാഘവന്‍, പി എം ദേവരാജന്‍, പി ശേഖരന്‍, എം സോമന്‍ സംസാരിച്ചു.
റീ ചാര്‍ജ്ജ് നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് മൊബൈല്‍ ഫോണ്‍ റീടെയ്‌ലേര്‍സ് അസോസിയേഷന്‍
കണ്ണൂര്‍: ജി എസ് ടി വന്ന് മൂന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും മൊബൈല്‍ റീ ചാര്‍ജ്ജ് മേഖലയില്‍ നികുതിയുമായി ബന്ധപ്പെട്ട വ്യക്തത വരാത്തതിനാല്‍ പലസ്ഥലങ്ങളിലും റീചാര്‍ജ്ജ് കൂപ്പണുകള്‍ കിട്ടാനില്ലെന്ന് മൊബൈല്‍ ഫോണ്‍ റീടെയ്‌ലേര്‍സ് അസോസിയേഷന്‍ ഓഫ് കേരള ജില്ലാ കമ്മിറ്റി യോഗം പറഞ്ഞു.
കമ്പനിയുടെ കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ചാര്‍ജ്ജ് മേഖലയിലെ സാധാരണ കച്ചവടക്കാര്‍ക്ക് ജി എസ് ടി ഇരുട്ടടിയായി മാറിയിരിക്കുകയാണ്. സെല്ലുലാര്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചാല്‍ രണ്ടര ശതമാനം മുതല്‍ നാല് ശതമാനം വരെ മാത്രം കമ്മീഷന്‍ നല്‍കുന്ന റീചാര്‍ജ്ജ് മേഖലയെ ജി എസ് ടിയില്‍ നിന്നും ഒഴിവാക്കി റീ ചാര്‍ജ്ജില്‍ വരുന്ന നികുതി കമ്പനിയില്‍ നിന്നും നേരിട്ട് വസൂല്‍ ചെയ്യുന്ന രീതിയില്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജി എസ് ടി വന്നപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഓഫറുകളും ടോക്‌ടൈമും വെട്ടിക്കുറച്ച് കമ്പനികള്‍ നഷ്ടമില്ലാത്ത രൂപത്തിലാക്കുകയും കമ്മീഷന്‍ ഒട്ടും തന്നെ വര്‍ദ്ധിപ്പിക്കാതെ ചെറുകിട വ്യാപാരികള്‍ക്ക് ജി എസ് ടി ബാധ്യതയാക്കിയതില്‍ പ്രതിഷേധിച്ചു. ഈ അവസ്ഥക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ മുഴുവന്‍ മൊബൈല്‍ കടയില്‍ നിന്നും റീചാര്‍ജ്ജുകള്‍ നിര്‍ത്തിവെക്കേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഷഫ്‌നാസ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി താഹിര്‍ കൂത്തുപറമ്പ്, ട്രഷറര്‍ നൗഷാദ് തളിപ്പറമ്പ് സംസാരിച്ചു.

 

LIVE NEWS - ONLINE

 • 1
  4 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  6 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  7 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  10 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  11 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  12 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  13 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  15 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  15 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു