Tuesday, August 22nd, 2017

നീലയുടുത്ത് ചിങ്ങപ്പെണ്ണായി മാടായിപ്പാറ…

കണ്ണൂര്‍: ഓണത്തെ വരവേല്‍ക്കാന്‍ മാടായിപ്പാറ അണിഞ്ഞൊരുങ്ങി. പുതുമഴക്കു ശേഷം തളിരിടുന്ന പുല്‍നാമ്പുകള്‍ മാടായിപ്പാറയെ പച്ചപുതച്ചൊരു ഉദ്യാനമാക്കുമ്പോള്‍ ഓണക്കാലമായതോടെ നീലക്കടലാവുകയാണ്… കണ്ണെത്താ ദൂരത്തോളം പൂത്തുനില്‍ക്കുന്ന കാക്കപ്പൂവിന്റെ നിറം… കാലത്തിനനുസരിച്ച് മാറുന്ന നിറം പോലെ ഇവിടുത്തെ കാഴ്ചയും അനുഭവവും മാറുന്നു. വാക്കുകളില്‍ അത് വിവരിക്കാനാവില്ല, അത് അനുഭവിച്ച് തന്നെ അറിയണം. ചിങ്ങം അടുത്തെത്തിയതോടെ, മാടായിപ്പാറ നീലവസ്ത്രമണിഞ്ഞു കഴിഞ്ഞു. കാക്കപ്പൂക്കള്‍ മാടായിപ്പാറയെ ഒന്നാകെ വിഴുങ്ങിയിരിക്കുന്നു. കൃഷ്ണപൂവും കണ്ണാന്തളിയും നിറഞ്ഞ് മാടായിപ്പാറ കണ്ണെത്താദൂരത്തോളം നീലക്കടല്‍ പോലെ സുന്ദരിയായി. എരിക്കു തപ്പി, പൊന്തച്ചുറ്റന്‍, സ്വര്‍ണ്ണച്ചിറകുള്ള … Continue reading "നീലയുടുത്ത് ചിങ്ങപ്പെണ്ണായി മാടായിപ്പാറ…"

Published On:Aug 12, 2017 | 9:50 am

കണ്ണൂര്‍: ഓണത്തെ വരവേല്‍ക്കാന്‍ മാടായിപ്പാറ അണിഞ്ഞൊരുങ്ങി. പുതുമഴക്കു ശേഷം തളിരിടുന്ന പുല്‍നാമ്പുകള്‍ മാടായിപ്പാറയെ പച്ചപുതച്ചൊരു ഉദ്യാനമാക്കുമ്പോള്‍ ഓണക്കാലമായതോടെ നീലക്കടലാവുകയാണ്… കണ്ണെത്താ ദൂരത്തോളം പൂത്തുനില്‍ക്കുന്ന കാക്കപ്പൂവിന്റെ നിറം… കാലത്തിനനുസരിച്ച് മാറുന്ന നിറം പോലെ ഇവിടുത്തെ കാഴ്ചയും അനുഭവവും മാറുന്നു. വാക്കുകളില്‍ അത് വിവരിക്കാനാവില്ല, അത് അനുഭവിച്ച് തന്നെ അറിയണം.
ചിങ്ങം അടുത്തെത്തിയതോടെ, മാടായിപ്പാറ നീലവസ്ത്രമണിഞ്ഞു കഴിഞ്ഞു. കാക്കപ്പൂക്കള്‍ മാടായിപ്പാറയെ ഒന്നാകെ വിഴുങ്ങിയിരിക്കുന്നു. കൃഷ്ണപൂവും കണ്ണാന്തളിയും നിറഞ്ഞ് മാടായിപ്പാറ കണ്ണെത്താദൂരത്തോളം നീലക്കടല്‍ പോലെ സുന്ദരിയായി. എരിക്കു തപ്പി, പൊന്തച്ചുറ്റന്‍, സ്വര്‍ണ്ണച്ചിറകുള്ള ഗരുഢശലഭം തുടങ്ങി പേരിട്ടതും ഇതുവരെ പേരിടാത്തതുമായ ചിത്രശലഭങ്ങളും തുമ്പികളും ഇവിടെ പാറി നടക്കുകയാവാം.
പക്ഷി നിരീക്ഷകരുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്. ഇവിടെയുള്ള പാറക്കുളത്തിനു തെക്കുഭാഗത്ത് ധാരാളം സസ്യങ്ങളും അരുവികളും കാണാം. അവിടെ ഓണക്കാലത്ത് നിരവധി പക്ഷികളും ശലഭങ്ങളും കാണപ്പെടുന്നു. ഈ പ്രദേശത്ത് വിരിയുന്ന ചെറിയ പൂക്കളാണ് ശലഭങ്ങളെ ആകര്‍ഷിക്കുന്നത്. ഇവിടെയുള്ള മനോഹരമായ ഒരു ശലഭമാണ് സുവര്‍ണ്ണ ഓക്കിലശലഭം. ഇതിന്റെ ചിറകുകള്‍ക്ക് തീജ്വാലപോലെ തിളക്കമുണ്ട്. വെള്ളിലത്തോഴി, കുഞ്ഞുവാലന്‍, നരിവരയന്‍ തുടങ്ങിയ ശലഭങ്ങളേയും ഇവിടെ കാണാം. ഇവിടെ നിന്ന് അപൂര്‍വമായ തവളകളെയും കണ്ടെത്തിയിട്ടുണ്ട്.
അപൂര്‍വം സസ്യജന്തുജാലങ്ങളുള്ള ഒരു കലവറ തന്നെയാണ് മാടായിപ്പാറ. 38 ഇനം പുല്‍ച്ചെടികളും, 500 ഓളം തരത്തിലുള്ള മറ്റു ചെടികളും ഇവിടെ കാണപ്പെടുന്നു. ഇതില്‍ 24 ഇനം ഔഷധചെടികളാണ്. അപൂര്‍വ്വങ്ങളായ 92 ഇനം ചിത്രശലഭങ്ങളും 175 ഓളം പക്ഷികളും ഈ പ്രദേശത്ത് കാണപ്പെടുന്നു.
ചരിത്രത്തിലേക്ക് അല്‍പ്പം കണ്ണോടിച്ചാല്‍ മൂഷികരാജവംശത്തിന്റെ ഭരണം മുതല്‍ ടിപ്പുവിന്റെ പടയോട്ടം വരെയുള്ള കഥകള്‍ ഇവിടെ കണ്ടെത്താനാവും. ഏഴിമല രാജാക്കന്‍മാരുടെ ഭരണസിരാകേന്ദ്രം കൂടിയായിരുന്നു മാടായിപ്പാറ. രാജഭരണത്തിന്റെ നിത്യസ്മാരകമായി മാടായിക്കോട്ട ഇന്നും ഈ കുന്നിന്‍മുകളില്‍ നിലനില്‍ക്കുന്നു.
ആഭ്യന്തര പ്രശ്‌നം കാരണം മാടായിയിലേക്ക് പലായനം ചെയ്ത ജൂതന്‍മാരുടെ സാന്നിദ്ധ്യം വാല്‍ക്കണ്ണാടിയുടെ ആകൃതിയില്‍ കൊത്തിയുണ്ടാക്കിയ ജൂതക്കിണറും പടവുകളില്ലാതെ ചെങ്കല്ലില്‍ പടുത്തെടുത്ത വട്ടക്കിണറും മാടായിയില്‍ ഇന്നുമുണ്ട്. കേരളത്തിലെ നാട്ടുരാജവംശത്തിന്റെ മുതല്‍ ടിപ്പുവിന്റെയും ഗാമയുടേയും ജൂതന്‍മാരുടേയും വരെ സ്മരണകള്‍ ഉറങ്ങുന്ന ഈ പ്രദേശത്ത് ഇപ്പോഴും ചരിത്രത്തിന്റെ കുളമ്പടികള്‍ ഉയര്‍ന്നു കേള്‍ക്കാം.

 

LIVE NEWS - ONLINE

 • 1
  2 hours ago

  മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

 • 2
  3 hours ago

  ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

 • 3
  7 hours ago

  തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

 • 4
  9 hours ago

  മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

 • 5
  9 hours ago

  വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

 • 6
  9 hours ago

  വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

 • 7
  9 hours ago

  വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

 • 8
  9 hours ago

  15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 • 9
  9 hours ago

  തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു