Friday, April 19th, 2019

മഅദനിക്കായി ആരാധകര്‍ കാത്തുവച്ച സ്‌നേഹം റെയില്‍വെ സ്റ്റേഷനില്‍ അണപൊട്ടി

സഹായികളുടെ കൂടെ മദനി വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടതോടെ ജില്ലയിലാകെയുള്ള പി ഡി പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിനരികിലേക്ക് ഇരച്ചെത്തി.

Published On:Aug 9, 2017 | 11:08 am

തലശ്ശേരി: മൂത്ത മകന്റെ നിക്കാഹ് കര്‍മ്മത്തെ ആശിര്‍വ്വദിക്കാനായി ഇന്ന് രാവിലെ തലശ്ശേരി റെയില്‍വെ സ്റ്റേഷനിലെത്തിയ പി ഡി പി സംസ്ഥാന ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും നല്‍കിയ വരവേല്‍പ് വികാരനിര്‍ഭരമായി.
തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് എത്തുന്നതിന് ഏറെ സമയം മുമ്പ് തന്നെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമും പരിസരവും ജനനിബിഡമായി. രാവിലെ 7.20ന് വണ്ടി എത്തിയതോടെ അഭിവാദ്യ മുദ്രാവാക്യങ്ങളാല്‍ അന്തരീക്ഷം മുഖരിതമായി. റിസര്‍വ്വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും കര്‍ണ്ണാടക പോലീസ് അകമ്പടിയോടെ സഹായികളുടെ കൂടെ പ്രിയ നേതാവ് വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടതോടെ ജില്ലയിലാകെയുള്ള പി ഡി പി പ്രവര്‍ത്തകര്‍ മദനിക്കരികിലേക്ക് ഇരച്ചെത്തി.
ഡി വൈ എസ് പി.പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സായുധ പോലീസ് നിര പ്ലാറ്റ്‌ഫോമില്‍ നിലയുറപ്പിച്ചിരുന്നുവെങ്കിലും ഒരു വേള സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ചിന്നഭിന്നമായ നിലയിലെത്തിയിരുന്നു. ബലപ്രയോഗത്തിലൂടെ മഅദനിക്ക് സുരക്ഷാവലയം തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങി. ഈ സമയം സ്ഥലത്ത് നേരിയ ഉന്തും തള്ളുമുണ്ടായി.
ധീരാ വീരാ നേതാവെ ധീരതയോടെ നയിച്ചോളൂ എന്ന അണികളുടെ ആവേശ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ നേതാക്കളുടെ അകമ്പടിയില്‍ പ്രത്യേകമായി എത്തിച്ച വീല്‍ചെയറിലിരുന്ന് വിശ്രമത്തിനായി മഅദനിയും സംഘവും നഗര മധ്യത്തിലുള്ള പാരീസ് പ്രസിഡന്‍സിയിലേക്കായി സ്റ്റേഷന് പുറത്ത് കടന്നു. തലശ്ശേരി കാത്തുവച്ച സ്‌നേഹം പ്രളയ പ്രവാഹമായി ചുറ്റും നിറഞ്ഞതിനാല്‍ നേതാവിനെ പ്ലാറ്റ്‌ഫോമിന് പുറത്ത് എത്തിക്കാന്‍ പോലീസിനും സഹായികള്‍ക്കും ഏറെ ക്ലേശിക്കേണ്ടി വന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓരോ പ്രസംഗ വാക്കുകളിലൂടെയും പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയ മഅദനിയെ ആയിരുന്നില്ല ഇന്ന് കാണാന്‍ കഴിഞ്ഞത്. വികാരവിക്ഷോഭങ്ങള്‍ ഒട്ടും പ്രതിഫലിപ്പിക്കാത്ത മുഖഭാവവുമായി കാണപ്പെട്ട നേതാവ് ഏറെ ക്ഷീണിതനായിരുന്നു. എതിരാളികളുടെ നോട്ടപ്പുള്ളിയായ വിവാദ രാഷ്ട്രീയ നേതാവിന് കുറ്റമറ്റ സുരക്ഷ ഒരുക്കാന്‍ ഇന്നലെ രാത്രി മുഴുവന്‍ പോലീസ് ഉറക്കമിളച്ച് കാവലിരുന്നു. ഇന്നലെ വൈകിട്ട് മുതല്‍ റെയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും ഇടവിട്ട് പരിശോധിച്ചിരുന്നു. സ്റ്റേഷനിലെത്തിയതും പാര്‍ക്ക് ചെയ്തതുമായ മുഴുവന്‍ വാഹനങ്ങളും കര്‍ശന സുരക്ഷയുടെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു.

 

 

LIVE NEWS - ONLINE

 • 1
  4 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  5 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  8 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  9 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  9 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  9 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  11 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  12 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  12 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം