Friday, November 16th, 2018

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് അനുമതി

കേരളത്തിലേക്ക് അകമ്പടിവരുന്ന പോലീസിന്റെ 20 ലക്ഷം രൂപയോളം വരുന്ന ചെലവ് മദനി വഹിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

Published On:Jul 31, 2017 | 1:34 pm

ന്യൂഡല്‍ഹി: മകന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി അനുമതി നല്‍കി. ഓഗസ്റ്റ് 1 മുതല്‍ 14 വരെയാണ് മദനിക്ക് കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്. കേരള സന്ദര്‍ശനത്തിലെ സുരക്ഷയുടെ ചെലവ് മദനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചികിത്സാ ആവശ്യങ്ങള്‍ക്കായി മദനിക്ക് നേരത്തെ ജാമ്യം അനുവദിച്ച് ബംഗലൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ബെംഗലൂരുവിന് പുറത്തേക്ക് പോകുവാന്‍ അനുവാദമുണ്ടായിരുന്നില്ല. അതേ സമയം രോഗബാധിതയായ അമ്മയെ കാണാന്‍ പോകുന്നതിന് കോടതി അനുവാദം നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴാം തീയ്യതി വരെയായിരുന്നു അമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. മൂത്ത മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹം ഒന്‍പതാം തീയ്യതി നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതില്‍ പങ്കെടുക്കാന്‍ കൂടി ഇളവ് അനുവദിക്കണമെന്ന് മദനി ആവശ്യപ്പെട്ടെങ്കിലും ഇത് കര്‍ണ്ണാടക സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് മദനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 2
    2 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    2 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    2 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 8
    5 hours ago

    മാല പൊട്ടിച്ച് തള്ളിയിട്ടതിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍

  • 9
    5 hours ago

    ടിപ്പര്‍ ഉടമയെ വെട്ടിയ കേസ്; 3 പേര്‍ പിടിയില്‍