Sunday, January 20th, 2019

രണ്ടു പേര്‍ കൂടി പേപ്പട്ടി കടിച്ചു

പത്തനംതിട്ട: കോന്നിയില്‍ രണ്ടു പേരെ കൂടി പേപ്പട്ടി കടിച്ചു. പൂങ്കാവ് ജങ്ഷനിലെ വെയിറ്റിങ് ഷെഡില്‍ അന്തിയുറങ്ങുന്ന ഗോപി, വാടകക്ക് താമസിക്കുന്ന ശാന്തന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പേപ്പട്ടി കടിച്ചു പറിച്ചത്. ഇരുവരെയും ഗുരുതര പരുക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൂങ്കാവ് ജങ്ഷനില്‍ കട നടത്തുന്ന മണലാടിയില്‍ ചന്ദ്രബാബുവിനെ പേപ്പട്ടി കടിക്കാന്‍ ഓടിച്ചിട്ടെങ്കിലും പ്രതിരോധത്തിലൂടെ കടിയേല്‍ക്കാതെ രക്ഷപെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആറുപേരെ കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഇതോടെ പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണം എട്ടായി. നാട്ടില്‍ … Continue reading "രണ്ടു പേര്‍ കൂടി പേപ്പട്ടി കടിച്ചു"

Published On:Jun 29, 2018 | 8:02 am

പത്തനംതിട്ട: കോന്നിയില്‍ രണ്ടു പേരെ കൂടി പേപ്പട്ടി കടിച്ചു. പൂങ്കാവ് ജങ്ഷനിലെ വെയിറ്റിങ് ഷെഡില്‍ അന്തിയുറങ്ങുന്ന ഗോപി, വാടകക്ക് താമസിക്കുന്ന ശാന്തന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പേപ്പട്ടി കടിച്ചു പറിച്ചത്. ഇരുവരെയും ഗുരുതര പരുക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൂങ്കാവ് ജങ്ഷനില്‍ കട നടത്തുന്ന മണലാടിയില്‍ ചന്ദ്രബാബുവിനെ പേപ്പട്ടി കടിക്കാന്‍ ഓടിച്ചിട്ടെങ്കിലും പ്രതിരോധത്തിലൂടെ കടിയേല്‍ക്കാതെ രക്ഷപെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആറുപേരെ കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഇതോടെ പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണം എട്ടായി. നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പേപ്പട്ടിയെ പിടികൂടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    8 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    10 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    14 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം