Monday, June 17th, 2019

നേതാക്കള്‍ ശൈലിയും സമീപനവും മാറ്റണം: എംഎ ബേബി

കണ്ണൂര്‍: ത്രിപുരയിലെ തോല്‍വിക്ക് കാരണം ബിജെപിയുടെ പണം മാത്രമല്ല പാര്‍ട്ടിയുടെ വീഴ്ച കൂടിയാണെന്ന് തുറന്നടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എംഎ ബേബി. സിപിഎമ്മിന് വന്‍ പോരായ്മകള്‍ ഉണ്ടായെന്നും പാര്‍ട്ടിയുടെ സ്വാധീനത്തില്‍ വന്‍ ഇടിവ് വന്നതായും മലയാളത്തിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. നേതാക്കന്മാര്‍ ശൈലിയും സമീപനവും മാറേണ്ട സമയമായെന്നും ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. വലിയതോതിലുള്ള ഒരു ആത്മവിമര്‍ശനത്തിന് തയ്യാറായില്ലെങ്കില്‍ കേരളത്തിലും സിപിഎമ്മിന് കാലിടറുമെന്നുള്ള സൂചനയായിരുന്നു നടത്തിയത്. ത്രിപുരയില്‍ പാര്‍ട്ടിയുടെ സ്വാധീനത്തില്‍ വന്‍ … Continue reading "നേതാക്കള്‍ ശൈലിയും സമീപനവും മാറ്റണം: എംഎ ബേബി"

Published On:Mar 6, 2018 | 2:40 pm

കണ്ണൂര്‍: ത്രിപുരയിലെ തോല്‍വിക്ക് കാരണം ബിജെപിയുടെ പണം മാത്രമല്ല പാര്‍ട്ടിയുടെ വീഴ്ച കൂടിയാണെന്ന് തുറന്നടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എംഎ ബേബി. സിപിഎമ്മിന് വന്‍ പോരായ്മകള്‍ ഉണ്ടായെന്നും പാര്‍ട്ടിയുടെ സ്വാധീനത്തില്‍ വന്‍ ഇടിവ് വന്നതായും മലയാളത്തിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. നേതാക്കന്മാര്‍ ശൈലിയും സമീപനവും മാറേണ്ട സമയമായെന്നും ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
വലിയതോതിലുള്ള ഒരു ആത്മവിമര്‍ശനത്തിന് തയ്യാറായില്ലെങ്കില്‍ കേരളത്തിലും സിപിഎമ്മിന് കാലിടറുമെന്നുള്ള സൂചനയായിരുന്നു നടത്തിയത്. ത്രിപുരയില്‍ പാര്‍ട്ടിയുടെ സ്വാധീനത്തില്‍ വന്‍ ഇടിവുകള്‍ ഉണ്ടായി. ഭരണവിരുദ്ധവികാരം മനസ്സിലാക്കാനോ കോണ്‍ഗ്രസ് വോട്ടുകളെ ആകര്‍ഷിക്കാനോ സിപിഎമ്മിന് കഴിഞ്ഞില്ല. ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് പരിഹാരം കോണ്‍ഗ്രസുമായുള്ള സഖ്യമല്ലെന്നും വീഴ്ചയില്‍ നിന്നും തോല്‍വിയില്‍ നിന്നും പാഠം പഠിക്കുകയും സിപിഎം ശൈലിയും സമീപനവും മാറുകയുമാണ് വേണ്ടത്.
ഉന്നത വിദ്യാഭ്യാസം, വ്യവസായം, തൊഴില്‍ മേഖലകളില്‍ ത്രിപുര ഏറെ പിന്നിലാണ്. അവിടെ ഉണ്ടാകുന്ന ഭരണവിരുദ്ധവികാരത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ആകര്‍ഷിക്കാനുമായില്ല. സിപിഎം നേതാക്കളുടെ ശൈലിയും സമീപനവും മാറണം. സിപിഎമ്മിനെതിരേ നടക്കുന്ന വ്യാജ പ്രചരണങ്ങളെ നേടിടണമെങ്കില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയും അവരുമായി നേരിട്ട് സമ്പര്‍ക്കം സ്ഥാപിക്കുകയും വേണമെന്നും ബേബി പറഞ്ഞു.
25 വര്‍ഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും വന്‍ തിരിച്ചടിയാണ് സിപിഎം നേരിട്ടത്. 60 അംഗ നിയമസഭയില്‍ 43 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ 16 സീറ്റുകളാണ് സിപിഎമ്മിന് ലഭിച്ചത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 2
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 3
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 4
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 5
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 6
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 8
    5 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

  • 9
    5 hours ago

    മാഞ്ചസ്റ്ററില്‍ പാക് പട കറങ്ങി വീണു