Saturday, January 19th, 2019

പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2018 മാര്‍ച്ച് വരെ എല്ലാമാസവും ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് നാലുരൂപ വീതം വിലകൂട്ടും. പ്രധാനമന്ത്രി ഉജ്വല യോജന എന്ന പേരില്‍ സൗജന്യമായി പാചകവാതക കണക്ഷനുകള്‍ ലഭിച്ച ദരിദ്രരായ രണ്ടരക്കോടി സ്ത്രീകള്‍ക്കുള്ള സബ്‌സിഡിയും പൂര്‍ണമായി നിര്‍ത്താലാക്കും. മൊത്തം 18.11 കോടി കുടുംബങ്ങള്‍ക്കാണ് സബ്‌സിഡി ഇല്ലാതാകുക. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില കൂട്ടിയപ്പോള്‍ രാജ്യമാകെ കാലി സിലിണ്ടറുകളുമേന്തി ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. … Continue reading "പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു"

Published On:Jul 31, 2017 | 9:22 pm

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2018 മാര്‍ച്ച് വരെ എല്ലാമാസവും ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് നാലുരൂപ വീതം വിലകൂട്ടും. പ്രധാനമന്ത്രി ഉജ്വല യോജന എന്ന പേരില്‍ സൗജന്യമായി പാചകവാതക കണക്ഷനുകള്‍ ലഭിച്ച ദരിദ്രരായ രണ്ടരക്കോടി സ്ത്രീകള്‍ക്കുള്ള സബ്‌സിഡിയും പൂര്‍ണമായി നിര്‍ത്താലാക്കും. മൊത്തം 18.11 കോടി കുടുംബങ്ങള്‍ക്കാണ് സബ്‌സിഡി ഇല്ലാതാകുക. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില കൂട്ടിയപ്പോള്‍ രാജ്യമാകെ കാലി സിലിണ്ടറുകളുമേന്തി ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്നു സമരത്തിനുനേതൃത്വം നല്‍കിയ സുഷമ സ്വരാജ്, സ്മൃതി ഇറാനി തുടങ്ങിയവര്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരിക്കെയാണ് വീട്ടമ്മമാരെ ഞെട്ടിച്ച ഈ നടപടി. അച്ഛാ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

LIVE NEWS - ONLINE

  • 1
    1 hour ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    5 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    6 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    6 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    8 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    8 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്