Sunday, April 21st, 2019

അടുക്കളകളില്‍ പുകയുന്ന പ്രതിഷേധാഗ്‌നി

      പുതുവര്‍ഷ ദിനം അടിച്ചുപൊളിച്ചതിന്റെ ഹാങ്ങ് ഓവറിലാണ് കേന്ദ്ര-കേരള ഭരണക്കാര്‍. എല്ലാം ചെന്നിത്തലമയമായതു കൊണ്ട് മുഖ്യമന്ത്രിയൊഴിച്ച് മറ്റ് കേരള ഭരണക്കാര്‍ക്കുതന്നെ പുതുവര്‍ഷ സമ്മാനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും നേരം കിട്ടിയതുമില്ല. പാചകവാതക വില കൂട്ടിയിട്ടില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചതായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ അവകാശപ്പെട്ടത്. മുഖ്യമന്ത്രി ഇതു പറയുന്ന സമയത്തും എണ്ണക്കമ്പനികളുടെ വെബ്‌സൈറ്റില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പുതുക്കിയ വില നിരക്ക് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വന്ന് നിറയുകയായിരുന്നെന്നാണ് യാഥാര്‍ത്ഥ്യം. ബാങ്ക് അക്കൗണ്ടിനെ ആധാറുമായി … Continue reading "അടുക്കളകളില്‍ പുകയുന്ന പ്രതിഷേധാഗ്‌നി"

Published On:Jan 2, 2014 | 1:47 pm

Editorial LPG Price Hike Full

 

 

 
പുതുവര്‍ഷ ദിനം അടിച്ചുപൊളിച്ചതിന്റെ ഹാങ്ങ് ഓവറിലാണ് കേന്ദ്ര-കേരള ഭരണക്കാര്‍. എല്ലാം ചെന്നിത്തലമയമായതു കൊണ്ട് മുഖ്യമന്ത്രിയൊഴിച്ച് മറ്റ് കേരള ഭരണക്കാര്‍ക്കുതന്നെ പുതുവര്‍ഷ സമ്മാനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും നേരം കിട്ടിയതുമില്ല.
പാചകവാതക വില കൂട്ടിയിട്ടില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചതായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ അവകാശപ്പെട്ടത്. മുഖ്യമന്ത്രി ഇതു പറയുന്ന സമയത്തും എണ്ണക്കമ്പനികളുടെ വെബ്‌സൈറ്റില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പുതുക്കിയ വില നിരക്ക് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വന്ന് നിറയുകയായിരുന്നെന്നാണ് യാഥാര്‍ത്ഥ്യം. ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധപ്പെടുത്താത്തവരും ഒമ്പതിലേറെ സിലിണ്ടര്‍ വാങ്ങുന്നവരും ഉയര്‍ന്നവില തന്നെ നല്‍കണമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ഇവിടെയാണ് മുഖ്യമന്ത്രിയുടെ അവകാശവാദവും ചോദ്യം ചെയ്യപ്പെടുന്നത്.
പാചകവാതക വില സിലിണ്ടറിന് 220 രൂപ മുതല്‍ 250 രൂപവരെ വര്‍ധിപ്പിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പുതുവത്സരസമ്മാനം ഉപഭോക്താക്കളുടെ കൈകളിലെത്തിച്ചുകൊടുത്തത്. ഡല്‍ഹിയില്‍ 220 രൂപ വര്‍ധിപ്പിച്ചപ്പോള്‍ കേരളത്തില്‍ 230 രൂപയാണ് ശരാശരി വര്‍ധനവ്. കേരളത്തില്‍ ഇതേവരെയും ആധാര്‍കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാത്തവര്‍ 1293 രൂപ മുതല്‍ മുകളിലോട്ട് നല്‍കണം. ചിലപ്പോഴിത് 1300 വരെ എത്താനും സാധ്യതയുണ്ട്. ബാങ്ക് അക്കൗണ്ടിനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചവരും ഇനി മുതല്‍ ഗ്യാസ് എടുക്കണമെങ്കില്‍ 1300 രൂപ ആദ്യം കൊടുക്കണം. സബ്‌സിഡി പിന്നീട് വരുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. എപ്പോള്‍ വരുമെന്ന് ഒരു നിശ്ചയവുമില്ല. ഒരു പക്ഷേ ആദ്യ സബ്‌സിഡി വരുമ്പോഴേക്കും തുടര്‍ന്ന് രണ്ടോ മൂന്നോ സിലിണ്ടര്‍ പിന്നെയും എടുത്തെന്നുവരും. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ വില വര്‍ധനവ് പ്രാബല്ല്യത്തില്‍ വരുമെന്നും എണ്ണക്കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആധാര്‍ ലിങ്ക് ചെയ്യല്‍ ഇപ്പോള്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെങ്കിലും നേരത്തെ പറഞ്ഞിരുന്ന സമയപരിധി അവസാനിച്ചത് കഴിഞ്ഞ ഡിസംബര്‍ 31 നാണ്. 43 ശതമാനത്തിലേറെപ്പേര്‍ ഇനിയും ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാനുണ്ടെന്നാണ് കഴിഞ്ഞദിവസം ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയത്. അവസരം നഷ്ടപ്പെടുമെന്ന വെപ്രാളത്തില്‍ പരക്കം പായുന്നതിനിടയിലാണ് അത്തരം ഉപഭോക്താക്കളുടെയും ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തവരുടെയും വയറ്റത്തടിച്ചത്. കേരളത്തില്‍ നേരത്തെ രണ്ട് ജില്ലകളില്‍ മാത്രമാണ് പദ്ധതിനടപ്പിലാക്കിയിരുന്നത്. 12 ജില്ലകള്‍ ഇനിയും ബാക്കിയാണ്. അവശേഷിക്കുന്ന ജില്ലകളില്‍ ആധാര്‍ ലിങ്ക് ചെയ്യല്‍ പ്രക്രിയ എവിടെയുമെത്തിയിട്ടില്ല. രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിനിടയില്‍ ഒരു കാരണവശാലും പൂര്‍ണ്ണമാക്കാന്‍ സാധിക്കുകയില്ലെന്ന യാഥാര്‍ത്ഥ്യവും ബന്ധപ്പെട്ടവര്‍ തിരിച്ചറിയുന്നത് നന്ന്.
ആധാര്‍ കാര്യത്തില്‍ ഇനങ്ങളെ ഒരുതരം കുരങ്ങ് കളിപ്പിച്ച് രസിക്കുകയാണ് ഭരണക്കാര്‍. സര്‍ക്കാറിന്റെ ഒരു പദ്ധതിക്കും ആധാര്‍കാര്‍ഡ് നിര്‍ബ്ബന്ധമാക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ പ്രയാസങ്ങളും ദുരിതങ്ങളും മനസ്സിലാക്കിയ ഉന്നത നീതിന്യായ കോടതി നിര്‍വ്വഹിച്ച സുപ്രധാനകടമയെ കാറ്റില്‍ പറത്തുന്നതോടൊപ്പം എണ്ണക്കമ്പനികളുടെ താല്‍പ്പര്യസംരക്ഷകരായി മാറുകയാണ് കേന്ദ്ര സര്‍ക്കാര്‍.
എന്തായാലും ഒരുകാര്യം നല്ലവണ്ണം ഓര്‍ക്കുന്നത് നന്ന്. ജനജീവിതവുമായി ഇന്ന് അടുത്ത് ബന്ധപ്പെട്ട് കിടക്കുന്നതാണ് പാചകവാതകം. അത് ഗാര്‍ഹികമായാലും വ്യാവസായികമായാലും. ഈ മേഖലയില്‍ ഇടപെടുമ്പോള്‍ നല്ലവണ്ണം ചിന്തിക്കണമായിരുന്നു. കേന്ദ്രഭരണകക്ഷിക്ക് തിരിച്ചടിയേല്‍ക്കാന്‍ ഒരുപക്ഷേ ഈയൊരുകാരണം തന്നെ ധാരാളം മതിയാകും. കാരണം ഒന്നല്ല നിരവധി തവണയാണ് ഈയടുത്ത നാളുകളില്‍ പാചകവാതക വിലവര്‍ധിപ്പിച്ചത്. പാചക-വാതക വിലയില്‍ മാത്രമല്ല വര്‍ധനവ് വരുത്തിയിട്ടുള്ളത്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവും വിലയതലവേദനയാണ് കേന്ദ്രഭരണ കക്ഷിക്ക് സമ്മാനിച്ചിട്ടുള്ളത്. ഭരണക്കാര്‍ക്ക് വീണ്ടുവിചാരമില്ലെന്നതിന്റെ തെളിവായി ഇന്നലത്തെ വില വര്‍ദ്ധന പ്രഖ്യാപനത്തെ കണക്കാക്കുന്നതിലും തെറ്റില്ല. കാരണം പുതുവര്‍ഷപ്പിറവിയില്‍ എന്തെങ്കിലും പുതിയ പ്രഖ്യാപനങ്ങള്‍ക്കാണ് രാജ്യം കതോര്‍ക്കുക. എന്നാല്‍ അതുണ്ടായില്ലെന്നു മാത്രമല്ല. ഉള്ളത് പോലും നഷ്ടപ്പെടുത്തിക്കൊണ്ടും കൂടുതല്‍ ഭാരമേല്‍പ്പിച്ചു കൊണ്ടുമുള്ള പ്രഖ്യാപനങ്ങളാണ് പുതുവര്‍ഷദിനത്തില്‍ പോലും വന്നത്. വിലക്കയറ്റം തന്നെയാണ് ഇന്നും എന്നും മുഖ്യവിഷയം.

 

LIVE NEWS - ONLINE

 • 1
  10 hours ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 2
  12 hours ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 3
  13 hours ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 4
  14 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 5
  18 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 6
  18 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 7
  19 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 8
  19 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 9
  19 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു