Sunday, February 17th, 2019

വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു അഞ്ച് മരണം

ന്യൂഡല്‍ഹി: വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പൊള്ളലേറ്റു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.സൗത്ത് ഡല്‍ഹിയിലെ ഓഖ്‌ല ഫെയ്‌സ് വണ്ണിലുള്ള വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലിലും ഇ.എസ്.ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി നിരവധി ബന്ധുക്കള്‍ വീട്ടില്‍ എത്തിയിരുന്നു. ഇവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടറിലേക്ക് തീ പടര്‍ന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു സ്‌ഫോടനമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. … Continue reading "വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു അഞ്ച് മരണം"

Published On:Jun 27, 2017 | 11:00 am

ന്യൂഡല്‍ഹി: വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പൊള്ളലേറ്റു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.സൗത്ത് ഡല്‍ഹിയിലെ ഓഖ്‌ല ഫെയ്‌സ് വണ്ണിലുള്ള വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
പരിക്കേറ്റവരെ ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലിലും ഇ.എസ്.ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി നിരവധി ബന്ധുക്കള്‍ വീട്ടില്‍ എത്തിയിരുന്നു. ഇവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
ഗ്യാസ് സിലിണ്ടറിലേക്ക് തീ പടര്‍ന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു സ്‌ഫോടനമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. തൊട്ടുത്ത് നിന്നിരുന്ന സ്ത്രീ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. നാല് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. രാത്രി 11 മണിയോടെയാണ് തീ കെടുത്താനായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    4 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    4 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    16 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    18 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    20 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    24 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    24 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും