Friday, July 19th, 2019

കാമുകന്മാര്‍ ഏറ്റുമുട്ടി; രക്ഷപ്പെട്ടോടിയ ഒരാള്‍ കിണറ്റില്‍ വീണ് മരിച്ചു

ഒരു കുട്ടിയുടെ മാതാവായ യുവതി തനിച്ചാണ് താമസിക്കുന്നത്.

Published On:Jul 26, 2018 | 12:46 pm

കൊല്ലം: കാമുകിയായ വീട്ടമ്മയെ ചൊല്ലിയുള്ള കലഹം ഏറ്റുമുട്ടലില്‍ കലാശിച്ചതിനെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. അഗസ്ത്യക്കോട് കോളച്ചിറയിലുള്ള യുവതിയുടെ വീട്ടില്‍ ഇന്നലെ അര്‍ധ രാത്രി നടന്ന ആക്രമണത്തില്‍ ഭാരതീപുരം തുമ്പോട് ലിജോ വിലാസത്തില്‍ ലാലു കുഞ്ഞാപ്പിയാണ് (49) മരിച്ചത്.
കോളച്ചിറ വീട്ടില്‍ താമസിക്കുന്ന ഹോം നഴ്‌സായ യുവതി ആയൂരിലെ സുമേഷിനെ വീട് വാടകക്കെടുക്കാന്‍ 1000 രൂപ നല്‍കി ചുമതലപ്പെടുത്തി. രാത്രി വീട് എടുക്കുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ സുമേഷ് സ്ത്രീയെ ഫോണില്‍ വിളിച്ചു. ഈ സമയം വീട്ടില്‍ മറ്റൊരാളുടെ സാന്നിധ്യം മനസിലാക്കിയ സുമേഷ് സുഹൃത്ത് ഓട്ടോ ഡ്രൈവര്‍ ഗോപകുമാറിനെയും ഒരു സ്ത്രീയെയും കൂട്ടി യുവതിയുടെ വീട്ടിലെത്തി. ഇതിനിടെ ഉണ്ടായ അക്രമ സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന ലാലു കുഞ്ഞാപ്പിക്ക് ഭീകരമായി മര്‍ദ്ദനമേറ്റു. പ്രാണരക്ഷാര്‍ത്ഥം ഓടിയ ലാലു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. തടസം പിടിക്കാനെത്തിയ യുവതിക്കും ഗുരുതരമായി പരിക്കേറ്റു.
വീട്ടിലെ സാധനങ്ങളും തല്ലിത്തകര്‍ത്തു.യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാലുവും സുമേഷുമായി യുവതി അടുപ്പത്തിലായിരുന്നു. ഒരു കുട്ടിയുടെ മാതാവായ യുവതി തനിച്ചാണ് താമസിക്കുന്നത്. പുനലൂരില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് ലാലുവിന്റെ മൃതദേഹം പുറത്തെടുത്തത്. ഹോം നഴ്‌സായി ജോലി നോക്കുന്ന യുവതി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ വീട്ടിലെത്താറുള്ളു. ഇന്നലെ രാത്രി തന്നെ മൂന്നുപേരെയും ഓട്ടോയും കസ്റ്റഡിയിലെടുത്തിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    4 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    6 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    7 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    10 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    10 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    11 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    11 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    11 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം