Wednesday, November 21st, 2018

പ്രേമാര്‍ദ്രമാവുന്ന യുവ മനസ്

      കേരളത്തില്‍ പ്രേമ വിവാഹം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സ്‌കൂള്‍- കോളേജ് തലങ്ങളില്‍ തുടങ്ങുന്ന സുഹൃദ് ബന്ധമാണ് ഒടുവില്‍ പ്രണയമായി രൂപപ്പെടുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പലപ്പോഴും കമിതാക്കള്‍ ഒളിച്ചോടി പിടിക്കപ്പെടുന്നത് ഇന്ന് നിത്യ സംഭവമാണ്. പുതുതലമറയില്‍ ഈ പ്രവണത വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഒരാളോട് ഇഷ്ടം തോന്നിയാല്‍ അത് ഒരു മടിയും കൂടാതെ ആ ആളിനോട് തുറന്നു പറയുന്ന പ്രവണത ഇന്ന് യുവ തലമുറയില്‍ ധൈര്യപൂര്‍വം നടന്നുവരുന്നു. മോഡേണ്‍ ജീവിതം നല്‍കുന്ന കരുത്താണിതെന്നാണ് മനശാസ്ത്ര … Continue reading "പ്രേമാര്‍ദ്രമാവുന്ന യുവ മനസ്"

Published On:Oct 29, 2013 | 10:30 am

Love Marriage

 

 

 

കേരളത്തില്‍ പ്രേമ വിവാഹം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സ്‌കൂള്‍- കോളേജ് തലങ്ങളില്‍ തുടങ്ങുന്ന സുഹൃദ് ബന്ധമാണ് ഒടുവില്‍ പ്രണയമായി രൂപപ്പെടുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പലപ്പോഴും കമിതാക്കള്‍ ഒളിച്ചോടി പിടിക്കപ്പെടുന്നത് ഇന്ന് നിത്യ സംഭവമാണ്. പുതുതലമറയില്‍ ഈ പ്രവണത വര്‍ധിച്ചുവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
ഒരാളോട് ഇഷ്ടം തോന്നിയാല്‍ അത് ഒരു മടിയും കൂടാതെ ആ ആളിനോട് തുറന്നു പറയുന്ന പ്രവണത ഇന്ന് യുവ തലമുറയില്‍ ധൈര്യപൂര്‍വം നടന്നുവരുന്നു. മോഡേണ്‍ ജീവിതം നല്‍കുന്ന കരുത്താണിതെന്നാണ് മനശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. മാത്രമല്ല ആധുനിക സാങ്കേതിക വിദ്യയുടെ ലഭ്യതയും അതായത് മൊബൈല്‍ ഫോണ്‍. ചാറ്റിംഗ് തുടങ്ങിയവയും ഇതിന് ആക്കം കൂട്ടുന്നു.
പ്രേമിക്കാന്‍ അവസരം ഉണ്ടായാല്‍ പ്രേമിക്കുക. വിവാഹപ്രായം ആകുമ്പോഴും അത് നിലനില്‍ക്കുന്നു എങ്കില്‍ വിവാഹം കഴിക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെന്റ്.
എന്നാല്‍ വിവാഹ മോചനവും ഇത്തരം വിവാഹിതരുടെ ജീവിതത്തില്‍ വര്‍ധിച്ചു വരുന്നതായി കണ്ടെത്തുന്നു. ചോരത്തിളപ്പില്‍ എടുത്തു ചാടി വിവാഹം കഴിച്ച് ജീവിത വഴിയില്‍ പൊരുത്തപ്പെട്ട് പോകാനാവാതെ ജിവിതം ഹോമിക്കപ്പെടുന്ന എത്രയോ യുവജനങ്ങള്‍ സാക്ഷര കേരളത്തില്‍ നിരവധിയാണ്. പലപ്പോഴും ഇത് ആത്മഹത്യയില്‍ അവസാനിക്കുകയാണ്. അതുകൊണ്ട് പ്രണയിതാക്കള്‍ നന്നായി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ് വിവാഹം. അല്ലെങ്കില്‍ ജീവിതം ഹോമിക്കപ്പെട്ടേക്കും. ശക്തമായ ബോധവല്‍കരണമാണ് ഇതിന് ആവശ്യമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

 

LIVE NEWS - ONLINE

  • 1
    2 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 2
    3 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 3
    12 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 4
    13 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 5
    14 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 6
    17 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 7
    19 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 8
    20 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 9
    20 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം