Monday, July 22nd, 2019

പ്രണയം; യുവാവിന്റെ കാലും കയ്യും തല്ലിയൊടിച്ച രണ്ടു പേര്‍ പിടിയില്‍

തലകീഴായി തൂക്കിയിട്ടശേഷം മൂത്രം കുടിപ്പിച്ചു

Published On:Jun 3, 2019 | 10:32 am

മലപ്പുറം: പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ഇവര്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നവരാണെന്ന് പരിക്കേറ്റ യുവാവ് തിരിച്ചറിഞ്ഞു.
പെരിന്തല്‍ മണ്ണ പാതായിക്കര സ്വദേശി നാഷിദ് അലിയെയാണു ശനിയാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണയില്‍ ഒരു സംഘം ആക്രമിച്ചത്. അതേസമയം, മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് നാഷിദ് അലിയുടെ കുടുംബം ആവശ്യപ്പെട്ടു.
നാഷിദിന്റെ കയ്യും കാലും ഇരുമ്പുവടികൊണ്ട് തല്ലിയൊടിച്ചു. ദേഹത്തു കത്തികൊണ്ടു മുറിവേല്‍പ്പിച്ചു. കാലില്‍ അക്രമികള്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ നാഷിദ് ഇപ്പോള്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തലകീഴായി തൂക്കിയിട്ടശേഷം തന്നെ മൂത്രം കുടിപ്പിച്ചെന്നും മര്‍ദനത്തിനുശേഷം ഇവര്‍ തന്നെയാണ് തന്റെ വീട്ടുകാരെ വിവരമറിയിച്ചതെന്നും നാഷിദ് പറയുന്നു. പ്രണയത്തില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്നും നാഷിദ് അലി ആരോപിച്ചു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു