Monday, September 23rd, 2019

ലോട്ടറി ഏജന്‍സി അടച്ചുപൂട്ടിയ ആളെ തേടി അഞ്ചുകോടിയുടെ അപൂര്‍വഭാഗ്യമെത്തി

പാലക്കാട്: നഷ്ടത്തിലായ ലോട്ടറി ഏജന്‍സി അടച്ചുപൂട്ടിയ ആളെ തേടി അഞ്ചുകോടിയുടെ അപൂര്‍വഭാഗ്യമെത്തി. കേരള സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ അഞ്ചുകോടിയും ഒരുകിലോ തങ്കവും പാലക്കാട് മൂത്താന്തറ സ്വദേശി മുരളീധരന്. പമ്പാ ഗണപതി എന്ന പേരില്‍ ലോട്ടറി ഏജന്‍സി നടത്തിയ മുരളീധരന്‍ കേരള ലോട്ടറിയുടെ എണ്ണം കുറച്ചതോടെ നഷ്ടംവന്ന് അടച്ചുപൂട്ടുകയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാതെ ലോട്ടറിക്കട പൂട്ടിയ മുരളീധരന്‍ ജിബി റോഡില്‍ അഞ്ജന ജ്വല്ലറി നടത്തുകയാണിപ്പോള്‍. അതിനിടെയാണ് സ്വര്‍ണത്തിളക്കവുമായി ഭാഗ്യദേവതയുടെ വരവ്. 150 … Continue reading "ലോട്ടറി ഏജന്‍സി അടച്ചുപൂട്ടിയ ആളെ തേടി അഞ്ചുകോടിയുടെ അപൂര്‍വഭാഗ്യമെത്തി"

Published On:Sep 20, 2013 | 5:52 pm

പാലക്കാട്: നഷ്ടത്തിലായ ലോട്ടറി ഏജന്‍സി അടച്ചുപൂട്ടിയ ആളെ തേടി അഞ്ചുകോടിയുടെ അപൂര്‍വഭാഗ്യമെത്തി. കേരള സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ അഞ്ചുകോടിയും ഒരുകിലോ തങ്കവും പാലക്കാട് മൂത്താന്തറ സ്വദേശി മുരളീധരന്. പമ്പാ ഗണപതി എന്ന പേരില്‍ ലോട്ടറി ഏജന്‍സി നടത്തിയ മുരളീധരന്‍ കേരള ലോട്ടറിയുടെ എണ്ണം കുറച്ചതോടെ നഷ്ടംവന്ന് അടച്ചുപൂട്ടുകയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാതെ ലോട്ടറിക്കട പൂട്ടിയ മുരളീധരന്‍ ജിബി റോഡില്‍ അഞ്ജന ജ്വല്ലറി നടത്തുകയാണിപ്പോള്‍. അതിനിടെയാണ് സ്വര്‍ണത്തിളക്കവുമായി ഭാഗ്യദേവതയുടെ വരവ്. 150 ടിക്കറ്റെടുത്തതിലൊന്നില്‍ ഒന്നാംസമ്മാനം ലഭിച്ചത് ഗുജറാത്തിലെ ദ്വാരകയില്‍ വെച്ചാണ് മുരളീധരനും കുടുംബവും അറിഞ്ഞത്. പാലക്കാടുനിന്നും അനുജന്‍ കൃഷ്ണദാസ് വിവരം വിളിച്ചറിയിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. മുരളിയുടെ ഒന്നാംസമ്മാനത്തിനു പുറമേ ഭാഗ്യം കൂടുതല്‍ കടാക്ഷിച്ച ദിനമായിരുന്നു പാലക്കാടിന് ഇന്നലെ. തിരുവോണം ബംബറിന്റെ ഒരു കോടി വീതം ആറുപേര്‍ക്കുള്ള രണ്ടാം സമ്മാനാര്‍ഹരില്‍ രണ്ടെണ്ണം പാലക്കാട് വിറ്റ ടിക്കറ്റുകള്‍ക്കാണ്. 50 പവന്‍ വീതം 12 പേര്‍ക്ക് ലഭിക്കുന്ന മൂന്നാംസമ്മാന പട്ടികയിലും പാലക്കാട് വിറ്റ ടിക്കറ്റുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    സ്വയം ഭോഗം അവതരിപ്പിക്കനുള്ള ഭയംകൊണ്ട് പിന്‍മാറി: ഷെയ്ന്‍ നിഗം

  • 2
    3 hours ago

    മരട്; സര്‍ക്കാറിന് രൂക്ഷ വിമര്‍ശനം

  • 3
    3 hours ago

    വന്‍ ആക്രമണ പദ്ധതി പോലീസ് പരാജയപ്പെടുത്തി

  • 4
    3 hours ago

    പാലാ വിധി എഴുതുന്നു; ഉച്ചവരെ 37 ശതമാനം പോളിംഗ്

  • 5
    4 hours ago

    വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്; വി.കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

  • 6
    5 hours ago

    ഒക്ടോബറില്‍ മോദി സൗദി സന്ദര്‍ശിക്കും

  • 7
    5 hours ago

    മുന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തേ അന്തരിച്ചു

  • 8
    5 hours ago

    ആദ്യ മണിക്കൂറില്‍ 15 ശതമാനം

  • 9
    5 hours ago

    ഇന്ധന വില കുതിക്കുന്നു