Tuesday, November 13th, 2018

പ്രസവശേഷം തടി കൂടിയോ? പരിഹാരമുണ്ട്…

പ്രസവശേഷം തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കൃത്യമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം

Published On:Apr 23, 2018 | 8:28 am

പ്രസവ ശേഷം തടിക്കകൂടുന്നത് സാധാരണയാണ്. മിക്ക സ്ത്രീകളും ശരീരം വണ്ണം പ്രശ്‌നമാകാറുണ്ട്. പ്രസവശേഷം പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടും തടി വര്‍ദ്ധിക്കാം. ഗര്‍ഭകാലത്തുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഗുണം, പ്രസവശേഷമുള്ള പരിചരണം എന്നിവയെല്ലാം പലപ്പോഴും തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. എന്നാല്‍ സാധാരണ രീതിയില്‍ വ്യായാമം ചെയ്ത് തടി കുറക്കാനും സാധിക്കില്ല. പ്രസവശേഷം വ്യായാമം ചെയ്യുന്നത് സൂക്ഷിച്ച് വേണം. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കൃത്യമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം. കാരണം ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഇത് ആരോഗ്യകരമായി പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുക. സമ്മര്‍ദ്ദവും ഡിപ്രഷനും എല്ലാം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാന്‍ കൃത്യമായ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്.
കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കാല്‍സ്യം, ഫൈബര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഉറക്കമില്ലായ്മ പ്രസവശേഷം സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. പല കാരണങ്ങളാല്‍ ഇത് സംഭവിക്കാം. എന്നാല്‍ അമ്മമാര്‍ക്ക് കൃത്യമായ ഉറക്കം ലഭിക്കണം. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും തടി വര്‍ദ്ധിപ്പിക്കുന്നത് കുറക്കുകയും ചെയ്യുന്നു. പ്രസവശേഷം വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കാരണം കൂടുതല്‍ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ കൃത്യമായ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനായി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നേടിയെടുക്കണം.
ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഒരു ഗ്ലാസ്സ് മുഴുവന്‍ വെള്ളവും കുടിക്കുക. ഇത് എല്ലാ വിധത്തിലും  ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. മാത്രമല്ല വിശപ്പ് കുറച്ച് ഭക്ഷണത്തിന്റെ അളവ് കുറക്കുന്നതിനും ഈ വിദ്യ സഹായിക്കുന്നു. പിന്നീട് വിശക്കുമ്പോള്‍ അല്‍പം ഭക്ഷണം കഴിച്ചാല്‍ മതി. കൂടാതെ ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. മാനസിക സമ്മര്‍ദ്ദം പരമാവധി ഒഴിവാക്കുക. ഇത് തടി കൂടാനുള്ള മറ്റൊരു കാരണമാണ്. അതിനാല്‍ കുഞ്ഞിന്റെ ഒപ്പം സന്തോഷത്തോടെ ഇരിക്കുക.

LIVE NEWS - ONLINE

  • 1
    1 min ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 2
    15 mins ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 3
    35 mins ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 4
    47 mins ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 5
    52 mins ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 6
    2 hours ago

    കാട്ടാനകള്‍ കടകള്‍ തകര്‍ത്തു

  • 7
    2 hours ago

    കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ ആള്‍ വീണ്ടും പിടിയില്‍

  • 8
    2 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി

  • 9
    14 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്