Tuesday, July 23rd, 2019

പ്രസവശേഷം എളുപ്പത്തില്‍ തടി കുറക്കാം..!

പ്രസവശേഷം തടി കുറക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍. ഇത് പെട്ടെന്ന് തന്നെ തടി കുറക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു

Published On:Jun 25, 2018 | 9:06 am

പ്രസവശേഷമുള്ള ശരീര വണ്ണം സ്ത്രീകളെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. ശരീരികമായും മാനസാകമായും ഇത് സ്ത്രീകളില്‍ പ്രശ്‌നങ്ങള്‍ ശൃഷ്ടിക്കുന്നു. എന്നാല്‍ സാധാരണ പോലെ തടി കുറയ്ക്കാന്‍ ശ്രമിച്ചാല്‍ അത് ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. പ്രസവ ശേഷം പരിശ്രമിച്ചാല്‍ തടി കുറയ്ക്കാന്‍ സാധിക്കുന്നത് തന്നയൊണ്. എന്നാല്‍ കരുതലോടെ വേണം തടി കുറയ്ക്കാന്‍. ഇനി പ്രസവശേഷം തടി കുറക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം. ഇതിലൂടെ നമുക്ക് തടി പെട്ടെന്ന് തന്നെ തടി കുറക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഭക്ഷണം കഴിക്കാതിരുന്ന് ഒരിക്കലും തടി കുറയ്ക്കരുത്. ഇത് സ്ത്രീയുടെ ആരോഗ്യത്തെ നശിപ്പിക്കും. കൃത്യമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം. സമ്മര്‍ദ്ദവും ഡിപ്രഷനും എല്ലാം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാന്‍ കൃത്യമായ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇടക്ക് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് മുലപ്പാല്‍ കുറയുന്നതിന് കാരണമാകുന്നു.
പ്രസവശേഷമുള്ള ഉറക്കം വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. കുഞ്ഞിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനിടയില്‍ നല്ല ഉറക്കം അമ്മമാര്‍ക്ക് നഷ്ടപ്പെടാം. എന്നാല്‍ അമ്മമാര്‍ക്ക് കൃത്യമായ ഉറക്കം ലഭിച്ചേ പറ്റുകയുള്ളൂ. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും തടി വര്‍ദ്ധിപ്പിക്കുന്നത് കുറക്കുകയും ചെയ്യുന്നു. ധാരാളം വെളളം കുടിക്കാന്‍ ശ്രമിക്കുക. തടി കുറക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും ശരീരഭാരം കൃത്യമാക്കുകയും ചെയ്യുന്നു. ഒപ്പം നല്ല ആരോഗ്യവും തരുന്നു. വ്യായാമം ചെയ്യുന്നത് നല്ല കാര്യമാണ്. എന്നാല്‍, ശ്രദ്ധിക്കണം കൂടുതല്‍ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാല്‍ തന്നെ ഡോക്ടറോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കകി വ്യായാമം ശീലമാക്കാം. ദിവസവും മൂന്ന് നേരം വയറു നിറച്ച് കഴിക്കുന്നതിന് പകരം അഞ്ച് നേരമാക്കി ഭക്ഷണത്തിന്റെ അളവില്‍ മാറ്റം വരുത്തുക. എന്നാല്‍ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണം. ഒരുമിച്ച് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് ഇത്തരത്തില്‍ കഴിക്കുന്നത്. തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്.

LIVE NEWS - ONLINE

  • 1
    3 mins ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി

  • 2
    6 mins ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി

  • 3
    1 hour ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 4
    2 hours ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 5
    2 hours ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

  • 7
    3 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 8
    16 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 9
    21 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം