Monday, September 24th, 2018

കുടവയര്‍ കുറക്കാന്‍ വെളുത്തുള്ളി വിദ്യ…

വയറു കുറയ്ക്കാന്‍ ദിവസവും വെറും മൂന്ന് അല്ലി വെളുത്തുള്ളി മതിയാകും

Published On:Jul 16, 2018 | 9:46 am

കുടവയര്‍ വലിയ പ്രശ്‌നം തന്നെയാണ്. വയറിന് ചുറ്റുമുള്ള കൊഴുപ്പാണ് പലപ്പോഴും കുടവയര്‍ എന്ന അവസ്ഥയിലേക്ക് എത്തുന്നത്. ഇത് സൗന്ദര്യത്തെ ബാധിക്കുമെന്നുള്ളത് മറ്റൊരു പ്രശ്‌നവും, മാത്രമല്ല ആരോഗ്യത്തിനും ദോഷമാണ്. പല വിധത്തില്‍വയര്‍ കിറയക്കാന്‍ ശ്രമിക്കുന്നവരുണ്ട് പട്ടിണി കിടന്ന് വയര്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കുറവല്ല. എന്നാല്‍ ഇന് എളുപ്പത്തില്‍ വയര്‍ കുറക്കാം. അതിന് 3 അല്ലി വെളുത്തുള്ളി മാത്രം മതി. കൊഴുപ്പിനെ കത്തിച്ച് കളയുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വെളുത്തുള്ളി സഹായിക്കും. വയറു കുറയ്ക്കാന്‍ ദിവസവും വെറും മൂന്ന് അല്ലി വെളുത്തുള്ളി മതിയാകും. ഇത് ദിനം പ്രതി കഴിക്കുന്നത് പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ്.
ഒരു കപ്പ് വെള്ളത്തില്‍ ചെറുനാരങ്ങ നീര് പിഴിഞ്ഞ് ചേര്‍ക്കുക. അതിലേക്ക് ആവശ്യമായ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു ചേര്‍ക്കുക. രാവിലെ ഭക്ഷണത്തിനു ശേഷം ഈ പാനീയം രണ്ടാഴ്ച അടുപ്പിച്ചു കുടിച്ചാല്‍ വയര്‍ കുറയും.
* വയര്‍ കുറയ്ക്കാന്‍ വെളുത്തുള്ളിയല്ലാതെ വേറെ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.
ഇഞ്ചിച്ചായ കൊണ്ടും തടി കുറക്കാവുന്നതാണ്. ചായയില്‍ ഇഞ്ചി ചതച്ച് തിളപ്പിച്ച് ഇത് കുടിക്കാവുന്നതാണ്. ഇഞ്ചി ശരീരത്തിലെ ഊഷ്മാവ് വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദിവസവും ഇത് ശീലമാക്കാവുന്നതാണ്. ഇതിലൂടെ തടി കുറക്കുകയും വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
തക്കാളിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. തക്കാളിയില്‍ കലോറി കുറവാണ്. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കുക വഴി കുടവയര്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ തക്കാളി കഴിക്കുന്നത് ശീലമാക്കുക. ഇത് തടിയും അമിതവണ്ണവും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
നാരങ്ങ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് തടിയും വയറും കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറു ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് അതില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഇരട്ടി ഫലം ലഭിക്കുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    9 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    10 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    14 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    14 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    15 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    16 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു