Thursday, February 21st, 2019

ലോറി സമരം; അവശ്യ സാധനങ്ങളുടെ വില ഉയരുന്നു

പച്ചക്കറിയെയാണ് വിലക്കയറ്റം കാര്യമായി ബാധിച്ചിരിക്കുന്നത്.

Published On:Jul 24, 2018 | 12:04 pm

കണ്ണൂര്‍: രാജ്യവ്യാപകമായുള്ള അനിശ്ചിതകാല ലോറി സമരം അഞ്ചാം ദിനത്തിലേക്കു കടന്നതോടെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ വില വിവിധ ഇടങ്ങളില്‍ വര്‍ധിക്കുകയാണ്. മാര്‍ക്കറ്റുകളിലെ സ്റ്റോക്ക് തീര്‍ന്നു തുടങ്ങിയതോടെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലേക്കു സാധനങ്ങള്‍ എത്താത്തതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സമരം രണ്ടു ദിവസം കൂടി തുടര്‍ന്നാല്‍ അവശേഷിക്കുന്ന സ്റ്റോക്ക് തീരുകയും കച്ചവടം പ്രതിസന്ധിയിലാകുകയും ചെയ്യുമെന്ന് മാര്‍ക്കറ്റുകളിലെ വ്യാപാരികള്‍ പറയുന്നു. നേരത്തെ സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങളാണ് ഇന്നലെ വരെ വില്പ്പന നടത്തിയത്. കനത്ത മഴ വിളവെടുപ്പിനെ ബാധിച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെയുള്ള പച്ചക്കറി വരവ് കുറഞ്ഞിരുന്നു. ഇതിനൊപ്പം ലോറി സമരവും കൂടി ആയപ്പോള്‍ വ്യാപാരികളും പൊതുജനങ്ങളും പ്രതിസന്ധിയിലായി.
സമരത്തിന്റെ പശ്ചാത്തലത്തിലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചില ലോറികള്‍ എത്തുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ കഞ്ചിക്കോട്ട് തമിഴ്‌നാട്ടില്‍ നിന്നെത്തിയ പച്ചക്കറി ലോറിയിലെ ക്ലീനര്‍ സമരാനുകൂലികളുടെ കല്ലേറിനെ തുടര്‍ന്നു മരിച്ചതോടെ ചരക്കു നീക്കം പൂര്‍ണമായി സ്തംഭിക്കുന്ന അവസ്ഥയാണ്. സംസ്ഥാനത്തേക്കു വന്ന നിരവധി ലോറികളാണ് അതിര്‍ത്തിയില്‍ പ്രതിഷേധം ഭയന്നു നിര്‍ത്തിയിട്ടിരിക്കുന്നത്. വാഹനത്തിന്റെയും ചരക്കിന്റെയും സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തെ മൊത്തകച്ചവടക്കാരും ചരക്ക് കൊണ്ടുവരുന്നതു നിര്‍ത്തി വച്ചിരിക്കുകയാണ്. ലോറിയുമായി വരാന്‍ തയാറായി ഡ്രൈവര്‍മാരുണ്ടെങ്കിലും ചരക്കിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നാണു ചരക്ക് കയറ്റി അയക്കുന്നവര്‍ പറയുന്നത്. ലോറി എവിടെയെങ്കിലും വച്ച് ആക്രമിക്കപ്പെട്ട് ചരക്കു നഷ്ടമായാല്‍ ലക്ഷങ്ങളുടെ നഷ്ടമാകും ഉണ്ടാകുക.
വരവു കുറഞ്ഞതോടെ വിലയും വര്‍ധിച്ചു തുടങ്ങി. പച്ചക്കറിയെയാണ് വിലക്കയറ്റം കാര്യമായി ബാധിച്ചിരിക്കുന്നത്. അച്ചിങ്ങ പയര്‍ 50, വെണ്ട 40, ക്യാരറ്റ് 48, ബീന്‍്‌സ് 47, പാവയ്ക്ക 60, മുരിങ്ങ 40, തക്കാളി 24, മത്തങ്ങ 28, കുമ്പളങ്ങ 30- 38, ചേന 40, പച്ചമുളക് 60, സവാള 30, ചെറിയ ഉള്ളി 75, ഉരുളക്കിഴങ്ങ് 32 എന്നിങ്ങനെയായിരുന്നു ഇന്ന് മാര്‍ക്കറ്റിലെ പച്ചക്കറി ഹോള്‍സയില്‍ വില. വിപണിയ ശതമാനം രൂപയുടെ വര്‍ധന ഒരാഴ്ചക്കിടെ ഉണ്ടായി. പലവ്യഞ്ജനങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ചെറുപയര്‍ 90, വന്‍പയര്‍ 70, പീസ് പരിപ്പ് 60, ഉഴുന്ന് 80, കടല 70, തുവര 80, വറ്റന്‍ മുളക്150, കടല 70 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ വില. ചരക്കുനീക്ക സ്തംഭനവും മഴക്കെടുതിയും മൂലം വരുന്ന ഓണം വിലക്കയറ്റത്തിന്റേതാകും എന്ന സൂചനയും വ്യാപാരികള്‍ പങ്കുവയ്ക്കുന്നു.
സാധനങ്ങളുടെ ലഭ്യതക്കുറവും ലോറി വാടക വര്‍ധിച്ചതുമാണ് വിലക്കയറ്റത്തിനു കാരണമായി വ്യാപാരികള്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തിയിരുന്ന ലോറിള്‍ ഒരു ടണ്ണിന് 2500 രൂപയാണ് വാടകയായി ഈടാക്കിയിരുന്നത്. സമരം തുടങ്ങിയതോടെ 3,100 മുതല്‍ 3,500 വരെയായി ഇതു വര്‍ധിച്ചു. റിസ്‌ക് എടുത്താണ് ലോഡുമായി വരുന്നതെന്നും അതിനാല്‍ വാടക കൂടുതല്‍ വേണമെന്നുമാണ് ലോറിക്കാരുടെ വാദം. വിലക്കയറ്റം മുന്നില്‍ക്കണ്ട് കൃത്രിമ ക്ഷാമം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അധികനാള്‍ സൂക്ഷിച്ചാല്‍ കേടുവരാത്ത സാധനങ്ങള്‍ സംസ്ഥാനത്തെ പല ഗോഡൗണുകളിലും കെട്ടിക്കിടക്കുന്നുണ്ടെന്ന് ചെറുകിട വ്യാപാരികള്‍ ആരോപിക്കുന്നു. രണ്ടു ദിവസം കൂടി കഴിയുന്നതോടെ ഈ ഉത്പന്നങ്ങള്‍ ഇരട്ടി വിലയ്ക്കു വില്‍ക്കാനാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

LIVE NEWS - ONLINE

 • 1
  35 mins ago

  പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

 • 2
  2 hours ago

  പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

 • 3
  4 hours ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 4
  7 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 5
  9 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 6
  9 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 7
  9 hours ago

  പെരിയ ഇരട്ടക്കൊല

 • 8
  9 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 9
  9 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍