Monday, November 19th, 2018

ലോറി സമരം; കല്ലേറില്‍ ക്ലീനര്‍ മരിച്ചു

കഞ്ചിക്കോട് ഫെഡറല്‍ ബാങ്കിനു സമീപമാണ് സംഭവം.

Published On:Jul 23, 2018 | 8:52 am

പാലക്കാട്: കഞ്ചിക്കോട് ലോറി സമരത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു. മേട്ടുപ്പാളയം സ്വദേശി മുബാറകാണ് പുലര്‍ച്ചെ മൂന്നിനുണ്ടായ കല്ലേറില്‍ മരിച്ചത്. കല്ലേറില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. കഞ്ചിക്കോട് ഫെഡറല്‍ ബാങ്കിനു സമീപമാണ് സംഭവം. ബാഷയുടെ നെഞ്ചിലാണ് കല്ല് പതിഞ്ഞത്. ഉടന്‍ തന്നെ കഞ്ചിക്കോട് സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറി സമരം തുടരുന്നതിനിടെ ഇന്ന് മുതല്‍ പച്ചക്കറി ലോറികളും തടയുമെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. ഇതിനിടെ കോയമ്പത്തുര്‍ മേട്ടുപ്പാളയത്തുനിന്നും ലോഡ് കയറ്റി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു ലോറി സമരക്കാര്‍ തടയുകയും വാക്കേറ്റമുണ്ടാകുകയും. നിര്‍ത്താതെ പോയ ലോറിക്ക് നേരെ കല്ലേറിയുകയുമായിരുന്നു. കല്ലേറില്‍ ലോറിയുടെ ചില്ല് തകര്‍ന്ന് പരിക്കേറ്റാണ് മുബാറക് മരിച്ചത്. ലോറി കസബ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല. ഒരാഴ്ചയായി ലോറി ഉടമകള്‍ സമരത്തിലാണ്. മുബാറക്കിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. പരിക്കേറ്റ ഡ്രൈവര്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നില്‍ സമരാനുകൂലികളാണെന്നാണ് വിവരം. സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    22 mins ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    3 hours ago

    ശബരിമല കത്തിക്കരുത്

  • 3
    4 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    4 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    4 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    6 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    6 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    6 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    6 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള