Tuesday, November 13th, 2018

ചരക്ക് ലോറി സമരം തീര്‍ക്കണം

ലോറി സമരം എട്ടാംദിവസത്തിലേക്ക് കടന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടി. സമരം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം ജനജീവിതം ദുസഹമാക്കാന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ തലസ്ഥാനത്ത് വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇനി എന്ന് ചര്‍ച്ച നടക്കുമെന്നോ എന്തെങ്കിലും നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നോ അറിയാതെ ജനം പകച്ചുനില്‍ക്കുന്നു. പഴം,പച്ചക്കറി, മത്സ്യം, നിര്‍മ്മാണ സാധന സാമഗ്രികള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവ ആവശ്യത്തിന് ലഭിക്കാത്ത പ്രയാസങ്ങള്‍ വ്യാപാരികളനുഭവിക്കുന്നു. ചെറിയ വാഹനങ്ങളില്‍ … Continue reading "ചരക്ക് ലോറി സമരം തീര്‍ക്കണം"

Published On:Jul 27, 2018 | 1:38 pm

ലോറി സമരം എട്ടാംദിവസത്തിലേക്ക് കടന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടി. സമരം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം ജനജീവിതം ദുസഹമാക്കാന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ തലസ്ഥാനത്ത് വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇനി എന്ന് ചര്‍ച്ച നടക്കുമെന്നോ എന്തെങ്കിലും നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നോ അറിയാതെ ജനം പകച്ചുനില്‍ക്കുന്നു.
പഴം,പച്ചക്കറി, മത്സ്യം, നിര്‍മ്മാണ സാധന സാമഗ്രികള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവ ആവശ്യത്തിന് ലഭിക്കാത്ത പ്രയാസങ്ങള്‍ വ്യാപാരികളനുഭവിക്കുന്നു. ചെറിയ വാഹനങ്ങളില്‍ എത്തിക്കൊണ്ടിരുന്ന പച്ചക്കറികളും പഴങ്ങളും ഇപ്പോള്‍ വരാതായി. വ്യാപാര മേഖല സ്തംഭനത്തിലേക്ക് നീങ്ങിയാല്‍ സര്‍ക്കാറിന്റെ സാമ്പത്തികനിലയും വഷളാവും. ചരക്ക് ലോറി സമരം അനിശ്ചിതമായി നീളുന്നതിന് ഉടന്‍ പരിഹാരം കാണണമെന്ന് വ്യാപാരികളും ചരക്ക് വാഹന ഉടമകളും ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നു. പതിനായിരക്കണക്കിന് ചെറുതും വലുതുമായ ചരക്ക് ലോറികളും ട്രക്കുകളും ഗുഡ്‌സ് കരിയറുകളും നിശ്ചലമായി വഴിയില്‍ കിടക്കുമ്പോള്‍ പട്ടിണിയിലാവുന്നത് ഇതിലെ ജീവനക്കാരാണ്. പച്ചക്കറി, പഴം, മത്സ്യം എന്നിവക്ക് വില കൂടിയതിനാല്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാറിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമായിരിക്കുന്നു. സംസ്ഥാനത്തേക്ക് പച്ചക്കറികളും മത്സ്യവും കയറ്റിവരുന്ന ലോറികളെ അയല്‍സംസ്ഥാനങ്ങളില്‍ തടയുന്നതായി റിപ്പോര്‍ട്ടുണ്ട്.
സ്വന്തം വാഹനങ്ങളുമായി ചരക്ക് കൊണ്ടുവരാന്‍ പോയ സംസ്ഥാനത്തെ വ്യാപാരികളുടെ വാഹനങ്ങളും തടയുകയാണ്. വരുംദിവസങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളും ലോറി സമരത്തെ തുടര്‍ന്നുണ്ടാവാമെന്ന സാധ്യതകളുമുണ്ട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് കനത്ത കൃഷിനാശം വരുത്തി. പച്ചക്കറികളും വാഴയും തെങ്ങുമൊക്കെ നശിച്ചത് ഓണവിപണിയെയും ദോഷകരമായി ബാധിക്കും. എഫ് സി ഐ ഗോഡൗണുകളില്‍ അരി കയറ്റാനാവാത്ത സ്ഥിതിയുണ്ട്. ഇതുകാരണം ചില റേഷന്‍ കടകളില്‍ അരിയില്ലാത്തത് ജനങ്ങളെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. അയല്‍സംസ്ഥാനത്തെ ഇറച്ചിക്കോഴി കര്‍ഷകരും പ്രയാസത്തിലാണ്. ലോറി സമരത്തിന്റെ മറവില്‍ ഇടനിലക്കാര്‍ പച്ചക്കറികള്‍ക്ക് കൊള്ളവിലയീടാക്കുന്നതായും പരാതിയുണ്ട്.
കേരളത്തിലെ ചില ജില്ലകളില്‍ കാരറ്റിന് കിലോവിന് 80 രൂപയും പച്ചമുളകിന് 120 രൂപയും കാബേജിന് 40 രൂപയും ഈടാക്കുന്നു. ബീന്‍സ്, പയര്‍, ഇഞ്ചി എന്നിവക്കും വില 25 ശതമാനത്തിലധികമായി. കടല, പരിപ്പ്, ഉള്ളി, സവാള എന്നിവയുടെ വിലയും കുതിച്ചുകയറുകയാണ്. ലോറി സമരം സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയെയും ബാധിച്ചുതുടങ്ങിയതിനാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ തൊഴിലില്ലാത്ത സ്ഥിതിയുമുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളമാണ് ലോറിസമരത്തിന്റെ രൂക്ഷത കൂടുതലും അനുഭവിക്കുന്നത്. സംസ്ഥാനത്തെ ജനപ്രതിനിധികള്‍ എത്രയും വേഗം കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ലോറിസമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം.

 

LIVE NEWS - ONLINE

 • 1
  5 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  6 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  7 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  7 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  10 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  11 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  11 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  11 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  12 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി