Tuesday, September 25th, 2018

ലോറി ക്ലീനറുടെ മരണം; ഡ്രൈവര്‍ കസ്റ്റഡിയില്‍

പാലക്കാട്: ചരക്കുലോറി ക്ലീനര്‍ കല്ലേറിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍. കോയമ്പത്തൂരില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറിയുമായെത്തിയ ലോറിയിലെ ക്ലീനര്‍ കോയമ്പത്തൂര്‍ അണ്ണൂര്‍ വടക്കല്ലൂര്‍ മുരുകേശന്റെ മകന്‍ മുബാറക്ക് ബാഷ (വിജയ് 21) തിങ്കളാഴ്ച വെളുപ്പിനാണ് കൊല്ലപ്പെട്ടത്. വിജയ് കോയമ്പത്തൂരിലുള്ള പെണ്‍കുട്ടിയുമായുള്ള പ്രണയത്തെത്തുടര്‍ന്ന് വിവാഹത്തിനായി മതം മാറിയിരുന്നെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയതോടെ ദുരഭിമാനക്കൊലയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വാരിയെല്ലു തകര്‍ത്ത് ആഴത്തിലുണ്ടായ മുറിവാണ് വിജയ്‌യുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ, പുറത്തു നിന്നും കല്ലെറിഞ്ഞാല്‍ ഇത്ര ആഘാതമുണ്ടാകാനിടയില്ലെന്ന് … Continue reading "ലോറി ക്ലീനറുടെ മരണം; ഡ്രൈവര്‍ കസ്റ്റഡിയില്‍"

Published On:Jul 24, 2018 | 8:02 am

പാലക്കാട്: ചരക്കുലോറി ക്ലീനര്‍ കല്ലേറിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍. കോയമ്പത്തൂരില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറിയുമായെത്തിയ ലോറിയിലെ ക്ലീനര്‍ കോയമ്പത്തൂര്‍ അണ്ണൂര്‍ വടക്കല്ലൂര്‍ മുരുകേശന്റെ മകന്‍ മുബാറക്ക് ബാഷ (വിജയ് 21) തിങ്കളാഴ്ച വെളുപ്പിനാണ് കൊല്ലപ്പെട്ടത്. വിജയ് കോയമ്പത്തൂരിലുള്ള പെണ്‍കുട്ടിയുമായുള്ള പ്രണയത്തെത്തുടര്‍ന്ന് വിവാഹത്തിനായി മതം മാറിയിരുന്നെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയതോടെ ദുരഭിമാനക്കൊലയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വാരിയെല്ലു തകര്‍ത്ത് ആഴത്തിലുണ്ടായ മുറിവാണ് വിജയ്‌യുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ, പുറത്തു നിന്നും കല്ലെറിഞ്ഞാല്‍ ഇത്ര ആഘാതമുണ്ടാകാനിടയില്ലെന്ന് പോലീസ് പറയുന്നത്. കഞ്ചിക്കോട് ഐടിഐക്ക് സമീപമെത്തിയപ്പോള്‍ കാറിലും ബൈക്കിലുമായെത്തിയ പതിനഞ്ചംഗ സംഘം ദേശീയപാത സര്‍വീസ് റോഡില്‍ ലോറി തടഞ്ഞ് ആക്രമിച്ചെന്നാണ് ഡ്രൈവര്‍ ആദ്യം നല്‍കിയ മൊഴി. പിന്നീട്, കോയമ്പത്തൂരിലാണ് സംഭവം നടന്നതെന്ന് ഇയാള്‍ മൊഴിമാറ്റി. കോയമ്പത്തൂരിനും വാളയാറിനും ഇടയില്‍ എട്ടിമടൈയിലാണ് വിജയ് അക്രമിക്കപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍, കേരള-തമിഴ്‌നാട് പോലീസ് സംഘം എട്ടിമടൈയില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ചില്ല് പൊട്ടിയ തരത്തില്‍ ആക്രമണം നടന്നതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല.

LIVE NEWS - ONLINE

  • 1
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    10 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    11 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    15 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    15 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    16 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    17 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    17 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    17 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു