ഇടുങ്ങിയ അപകടവളവില്‍ മറ്റ് മുന്നറിയിപ്പുകളൊന്നുമില്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ അപകടം വര്‍ദ്ധിച്ചു വരികയുമാണ്.
ഇടുങ്ങിയ അപകടവളവില്‍ മറ്റ് മുന്നറിയിപ്പുകളൊന്നുമില്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ അപകടം വര്‍ദ്ധിച്ചു വരികയുമാണ്.
തലശ്ശേരി: ദേശീയ പാതയില്‍ തലശ്ശേരി ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും അപകടം. കോഴിക്കോട് നിന്നും ചെരിപ്പുകള്‍ കയറ്റി കാസര്‍ഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
ശബ്ദം കേട്ട് പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ ഓടിയെത്തിയതിനാല്‍ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇടുങ്ങിയ അപകടവളവില്‍ മറ്റ് മുന്നറിയിപ്പുകളൊന്നുമില്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ അപകടം വര്‍ദ്ധിച്ചു വരികയുമാണ്. അപകട മരണങ്ങള് വരെ ഇവിടെ നടന്നിട്ടുണ്ട്. എന്നിട്ടും ദേശീയ പാതാ വിഭാഗം മുന്നറിയിപ്പുകള്‍ ഒന്നും ചെയ്തിട്ടില്ല.