Saturday, February 16th, 2019

റോഡ് മുറിച്ചു കടക്കുന്നതിനിടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ ലോറിയിടിച്ച് മരിച്ചു

കാസര്‍ക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ ലോറിയിടിച്ച് മരിച്ചു. കുറ്റിക്കോല്‍ കാട്ടിപ്പാറ സ്വദേശിയും കാസര്‍കോട്ട് സ്വകാര്യ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനുമായ ചന്ദ്രന്‍ എന്ന ബേബി (56)യാണ് മരിച്ചത്. ഇന്നലെ രാത്രി മുള്ളേരിയയില്‍ ബസ്സിറങ്ങി കാറഡുക്ക പതിമൂന്നാം മൈലിലെ ഭാര്യ വീട്ടിലേക്ക് നടന്ന് പോകുവാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് കാലമായി കാസര്‍കോട്ടെ പല മെഡിക്കല്‍ ഷോപ്പുകളിലും … Continue reading "റോഡ് മുറിച്ചു കടക്കുന്നതിനിടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ ലോറിയിടിച്ച് മരിച്ചു"

Published On:Apr 13, 2018 | 11:04 am

കാസര്‍ക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ ലോറിയിടിച്ച് മരിച്ചു. കുറ്റിക്കോല്‍ കാട്ടിപ്പാറ സ്വദേശിയും കാസര്‍കോട്ട് സ്വകാര്യ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനുമായ ചന്ദ്രന്‍ എന്ന ബേബി (56)യാണ് മരിച്ചത്. ഇന്നലെ രാത്രി മുള്ളേരിയയില്‍ ബസ്സിറങ്ങി കാറഡുക്ക പതിമൂന്നാം മൈലിലെ ഭാര്യ വീട്ടിലേക്ക് നടന്ന് പോകുവാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് കാലമായി കാസര്‍കോട്ടെ പല മെഡിക്കല്‍ ഷോപ്പുകളിലും ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ ദാമോദരന്‍ നായര്‍ മങ്ങത്ത് കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ജ്യോതി രൂപ. മക്കള്‍: ദൃശ്യ, ദര്‍ശന. സഹോദരങ്ങള്‍: ഇന്ദു ദേവ്, ബാബു രാജ്, ഷൈനി, കസ്തൂരി, പ്രസന്ന.

 

LIVE NEWS - ONLINE

  • 1
    3 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 2
    4 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 3
    7 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 4
    10 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 5
    11 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 6
    11 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 7
    12 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 8
    12 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 9
    12 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്