Tuesday, July 23rd, 2019

ലോറിക്ക് പിറകില്‍ ടൂറിസ്റ്റ് ബസിടിച്ച് യുവാവ് മരിച്ചു

കന്യാകുമാരിയില്‍ നിന്ന് ഉഡുപ്പിയിലേക്ക് വഞ്ചി കയറ്റിക്കൊണ്ടു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

Published On:Nov 3, 2017 | 9:22 am

തൃശൂര്‍: ലോറിക്ക് പിറകില്‍ ടൂറിസ്റ്റ് ബസിടിച്ച് ലോറിയില്‍ ഉറങ്ങുകയായിരുന്ന യുവാവ് മരിച്ചു. കന്യാകുമാരി സ്വദേശി ജെയിംസ്(32) ആണ് മരിച്ചത്. കന്യാകുമാരിയില്‍ നിന്ന് ഉഡുപ്പിയിലേക്ക് വഞ്ചി കയറ്റിക്കൊണ്ടു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതക്ക് സമീപം ഇന്നു പുലര്‍ച്ചെ രണ്ടിനാണ് അപകടം. വാഗമണ്‍ സന്ദര്‍ശിച്ച ശേഷം കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന വിനോദ സംഘമാണ് ബസില്‍ സഞ്ചരിച്ചിരുന്നത്. മൂന്നുപേരാണ് ലോറിയില്‍ വഞ്ചിക്ക് സമീപം കിടന്നുറങ്ങിയിരുന്നത്. ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റ നിധിന്‍ (22)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    16 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    17 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    17 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    18 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    18 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    19 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    20 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു